മാ​രം​കു​ളം - ചെ​ന്നി​ക്ക​ര​പ​ടി റോ​ഡ് പു​ന​രു​ദ്ധ​രി​ക്കും
Thursday, September 19, 2019 10:26 PM IST
ചു​ങ്ക​പ്പാ​റ: ചാ​ലാ​പ്പ​ള്ളി കോ​ട്ടാ​ങ്ങ​ൽ ബാ​സ്റ്റോ റോ​ഡ് ര​ണ്ടാം ഭാ​ഗ​ത്തെ​യും പാ​ടി​മ​ണ്‍ കോ​ട്ട​ങ്ങ​ൽ ജേ​ക്ക​ബ്സ് റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന മാ​രം​കു​ളം - ചെ​ന്നി​ക്ക​ര പ​ടി റോ​ഡ് പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ളാ​യി. റോ​ഡി​ൽ റീ​ടാ​റിം​ഗ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ഇ​റ​ക്കി.വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ച്ച​യി​ലാ​യി​രു​ന്നു റോ​ഡ്. ശോ​ച്യാ​വ​സ്ഥ കാ​ര​ണം ബ​സ് സ​ർ​വീ​സ് ഉ​ൾ​പ്പെ​ടെ നി​ല​ച്ചി​രു​ന്നു. ടാ​ക്സി, ഓ​ട്ടോ​റി​ക്ഷ വാ​ഹ​ന​ങ്ങ​ളും യാ​ത്ര നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ളു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് എ​ന്നി​വ​യി​ലേ​ക്കു​ള്ള യാ​ത്ര ഇ​തേ റോ​ഡി​ലൂ​ടെ​യാ​ണ്.