പൂ​ങ്കാ​വ് - പ്ര​മാ​ടം പ​ത്ത​നം​തി​ട്ട റോ​ഡി​ലും നി​റ​യെ കു​ഴി​ക​ൾ
Friday, September 20, 2019 10:24 PM IST
കോ​ന്നി: കോ​ന്നി​യി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യാ​യ പൂ​ങ്കാ​വ് - പ്ര​മാ​ടം റോ​ഡും ത​ക​ർ​ന്നു. ഇ​തേ റോ​ഡി​ന്‍റെ പ്ര​മാ​ടം മു​ത​ൽ പ​ത്ത​നം​തി​ട്ട വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളാ​ണ് ഏ​റെ​യും ത​ക​ർ​ന്ന​ത്.

വ​ലി​യ കു​ഴി​ക​ൾ കാ​ര​ണം ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ഏ​റെ ദു​രി​ത പൂ​ർ​ണ​മാ​ണ്.വ​ലി​യ കു​ഴി​ക​ൾ കാ​ര​ണ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ അ​പ​ക​ട​ത്തി​ലും പെ​ടു​ന്നു​ണ്ട്.റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ മ​റൂ​ർ ഭാ​ഗ​ത്ത് റോ​ഡി​ൽ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി പാ​കി​യ പു​ട്ടു​ക​ട്ട​ക​ൾ റോ​ഡി​ന്‍റെ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ ത​ക​രു​ന്ന​തി​നു കാ​ര​ണ​മാ​യി. വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​നു​ള്ള സം​വി​ധാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് റോ​ഡ് ത​ക​രു​ന്ന​തി​നു മ​റ്റൊ​രു കാ​ര​ണം. വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ലും ഇ​തു​വ​ഴി​യു​ള്ള യാ​ത്ര പ്ര​യാ​സ​മാ​യി​ട്ടു​ണ്ട്. പൂ​ങ്കാ​വ് മു​ത​ൽ പ​ത്ത​നം​തി​ട്ട വ​രെ എ​ത്തു​ന്നി​ട​ങ്ങ​ളാ​ണ് ത​ക​ർ​ന്ന​ത്.

പൂ​ട്ടു​ക​ട്ട​ക​ൾ ഇ​ള​കി കോ​ന്നി ച​ന്ദ​ന​പ്പ​ള​ളി റോ​ഡ്

കോ​ന്നി: ആ​റു വ​ർ​ഷം മു​ന്പ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ച കോ​ന്നി - ച​ന്ദ​ന​പ്പ​ള്ളി റോ​ഡി​ന്‍റെ പൂ​ങ്കാ​വ് മു​ത​ൽ കോ​ന്നി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളും ത​ക​ർ​ച്ച​യി​ൽ. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ശാ​സ്ത്രീ​യ ന​ട​പ​ടി​ക​ളാ​ണ് റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​കു​ന്ന​ത്. ആ​വ​ശ്യ​മാ​യ കാ​ന​ക​ളും ക​ല​ങ്കു​ക​ളും നി​ർ​മി​ക്കാ​തെ പു​ന​ർ​നി​ർ​മി​ച്ച ഭാ​ഗ​ങ്ങ​ൾ ഇ​ള​കി പു​ട്ടു​ക്ക​ട്ട​ക​ൾ പാ​കി​യ അ​ശാ​സ്ത്രീ​യ ന​ട​പ​ടി​ക​ളാ​ണ് ഉ​ണ്ടാ​യ​ത്.

പ്ര​മാ​ടം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഭാ​ഗ​ത്ത് ത​ക​ർ​ന്ന ക​ലു​ങ്ക്് പു​ന​ർ​നി​ർ​മി​ച്ച​ത് റോ​ഡി​ന്‍റെ ഘ​ട​ന​യെ ത​ന്നെ ബാ​ധി​ച്ചു. ക​ലു​ങ്ക് നി​ർ​മി​ക്കു​ന്ന​തി​നു പ​ക​രം വ​ലി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് ഇ​വി​ടെ പൂ​ടു​ക്ക​ട്ട​ക​ൾ പാ​കി​യ​തോ​ടെ റോ​ഡി​ന്‍റെ ഈ ​ഭാ​ഗ​വും ഉ​യ​ർ​ന്നു.

യാ​ത്ര​യും സു​ര​ഷി​ത​മ​ല്ലാ​താ​യി. ഇ​തേ റോ​ഡി​ന്‍റെ ചി​റ​യ്ക്ക​ൽ ഭാ​ഗ​ത്തും വെ​ള്ളം ഒ​ഴു​ക്കാ​ൻ പൂ​ട്ടു​ക്ക​ട്ട​ക​ൾ പാ​കി. താ​ലൂ​ക്ക് ആ​ശു​പ​ത്രി മു​ത​ൽ ടൗ​ണ്‍ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ ത​ക​ർ​ച്ച​യാ​ണ്. ആ​ശു​പ​ത്രി ഭാ​ഗ​ത്തും റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് പൂ​ട്ടു​ക്ക​ട്ട​ക​ൾ പാ​കി​യി​രു​ന്നു. ഇ​വി​ടെ വെ​ള്ളം ഒ​ഴു​കി പോ​കാ​ൻ മാ​ർ​ഗ​മി​ല്ല. ഉ​ള്ള ര​ണ്ടു ക​ല​ങ്കു​ക​ളും അ​ട​ഞ്ഞു. ഇ​തു​വ​ഴി​യു​ള്ള ഓ​ട​ക​ൾ ന​വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ റോ​ഡ് ത​ക​രി​ല്ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​പ്പ​ടി ഭാ​ഗ​ത്തെ കു​ഴി​ക​ളി​ൽ വീ​ണ് നി​ര​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്.

അ​രു​വാ​പ്പു​ലം, ഉൗ​ട്ടു​പ്പാ​റ, വ​ക​യാ​ർ റോ​ഡു​ക​ളി​ലും യാ​ത്ര സു​ര​ഷി​ത​മ​ല്ല.
കോ​ന്നി : അ​രു​വാ​പ്പു​ലം തേ​ക്കു​ത്തോ​ട്ടം ജം​ഗ്ഷ​നി​ൽ നി​ന്നും ഉൗ​ട്ടു​പാ​റ, വ​ക​യാ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ലും വ​ലി​യ കു​ഴി​ക​ളാ​ണ്.

കാ​ൽ​ന​ട യാ​ത്ര പോ​ലും ദഃ​സ​ഹ​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.
റോ​ഡി​ന്‍റെ ഏ​റി​യ ഭാ​ഗ​വും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.
കോ​ന്നി മേ​ഖ​ല​യി​ലെ ക്വാ​റി​ക​ളി​ൽ നി​ന്നും അ​മി​ത​ഭാ​ര​വു​മാ​യി ലോ​റി​ക​ളി​ല​ധി​ക​വും ഇ​തേ റോ​ഡു​ക​ളി​ലൂ​ടെ​യാ​ണ് പോ​കു​ന്ന​ത്.

ഭാ​ര​വ​ണ്ടി​ക​ളു​ടെ ഘ​ട​ന​യ്ക്ക​നു​സ​രി​ച്ചു​ള്ള നി​ർ​മാ​ണ​മ​ല്ല, റോ​ഡി​ൽ ന​ട​ന്നി​രി​ക്കു​ന്ന​ത്.