റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലെ യാ​ത്ര ദു​ഷ്ക​ര​മാ​യി
Friday, September 20, 2019 10:24 PM IST
തി​രു​വ​ല്ല: പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഏ​റെ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യി. റെ​യി​ൽ​വേ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള റോ​ഡ് ചെ​ളി​ക്കു​ണ്ടു​ക​ൾ നി​റ​ഞ്ഞ​താ​യി. കാ​ൽ​ന​ട യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ വ​ന്നാ​ൽ സൈ​ഡ് കൊ​ടു​ക്കാ​ൻ പോ​ലു​മാ​കാ​ത്ത സ്ഥി​തി​യു​ണ്ട്. തി​രു​വ​ല്ല​യി​ൽ ട്രെ​യി​ൻ ഇ​റ​ങ്ങി ടൗ​ണി​ലേ​ക്ക് പോ​കേ​ണ്ട മു​ഴു​വ​ൻ യാ​ത്ര​ക്കാ​രും ഇ​തു​വ​ഴി ന​ട​ന്നു​പോ​കേ​ണ്ട​തു​ണ്ട്. ഓ​ട്ടോ​റി​ക്ഷ​ക​ൾ ടൗ​ണി​ലേ​ക്ക് വ​രാ​ൻ മ​ടി​ക്കു​ന്ന​തി​നാ​ൽ രാ​പ​ക​ൽ ഭേ​ദ​മെ​ന്യേ യാ​ത്ര​ക്കാ​ർ ന​ട​ന്നാ​ണ് പോ​കു​ന്ന​ത്. റോ​ഡി​ന്‍റെ ത​ക​ർ​ച്ച കാ​ൽ​ന​ട​ക്കാ​രെ​യാ​ണ് ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്.റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ന് അ​നു​ബ​ന്ധ​മാ​യി സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ലേ​ക്കെ​ത്തു​ന്ന റോ​ഡും ത​ക​ർ​ച്ച​യി​ലാ​ണ്. ചി​ല​ങ്ക ജം​ഗ്ഷ​നി​ൽ നി​ന്ന് സ്റ്റേ​ഡി​യം ജം​ഗ്ഷ​ൻ​വ​രെ​യെ​ത്തു​ന്ന റോ​ഡി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തേ​ണ്ട​ത് പി​ഡ​ബ്ല്യു​ഡി​യാ​ണ്. ര​ണ്ട് പാ​ത​ക​ളി​ലും വ​ഴി​വി​ള​ക്കു​ക​ളും പ്ര​കാ​ശി​ക്കു​ന്നി​ല്ല.