ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ജോ​ർ​ജി​ന്‍റെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല മ​ഹാ​ത്മ​യ്ക്ക്
Friday, September 20, 2019 10:24 PM IST
അ​ടൂ​ർ: ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ് സം​ര​ക്ഷി​ക്കാ​ൻ ആ​ളി​ല്ലാ​തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ​റ​ക്കോ​ട് ഇ​ട​യി​ലെ​മു​റി​യി​ൽ അ​വ​ർ​വേ​ലി​ൽ ജോ​ർ​ജി(80)​നെ അ​ടൂ​ർ മ​ഹാ​ത്മ​ജ​ന സേ​വ​ന കേ​ന്ദ്രം ഏ​റ്റെ​ടു​ത്തു.
ര​ക്തം വാ​ർ​ന്ന് റോ​ഡ​രി​കി​ൽ കി​ട​ന്ന ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സി​ന്ധു തു​ള​സീ​ധ​ര​ക്കു​റു​പ്പും അ​ധ്യാ​പ​ക​നാ​യ മ​നോ​ജ് കു​മാ​റും എ​ത്തി അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​റു മ​ക്ക​ളു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളെ കൗ​ണ്‍​സി​ല​ർ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും പ​രി​ച​രി​ക്കു​വാ​നോ കൂ​ട്ടി​ക്കൊ​ണ്ടു പോ​കാ​നോ ആ​രും ത​യാ​റാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് മ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പി​താ​വി​നെ കൂ​ട്ടി​കൊ​ണ്ടു പോ​കാ​ൻ മ​ക്ക​ൾ കൂ​ട്ടാ​ക്കി​യി​ല്ല. ആ​ശു​പ​ത്രി​യി​ൽ കൂ​ട്ടി​രി​പ്പു​കാ​ർ ഇ​ല്ലാ​തെ ജോ​ർ​ജി​നെ കി​ട​ത്തി ചി​കി​ത്സി​ക്കു​വാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രും നി​ല​പാ​ടെ​ടു​ത്തു. തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ ശി​പാ​ർ​ശ പ്ര​കാ​രം വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ അ​ടൂ​ർ മ​ഹാ​ത്മ​ജ​ന സേ​വ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് തി​രു​വ​ല്ല​യെ​ത്തി ഇ​ദ്ദേ​ഹ​ത്തെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​രു​മ​ക​ൾ​ക്കെ​തി​രെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​തി​നും മ​ക്ക​ൾ​ക്കെ​തി​രെ ഇ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കാ​ത്ത​തി​നും കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.