പു​ല്ലാ​ട് - മ​ല്ല​പ്പ​ള്ളി റോ​ഡ് : കേ​ന്ദ്ര​ഫ​ണ്ട് ന​ഷ്ട​പ്പെ​ടു​ത്തി​യ എം​എ​ൽ​എ മാ​പ്പു​പ​റ​യ​ണ​മെ​ന്ന്
Saturday, September 21, 2019 11:09 PM IST
തി​രു​വ​ല്ല: കേ​ന്ദ്ര​ഫ​ണ്ട് ന​ഷ്ട​പ്പെ​ടു​ത്തി​യ മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് എ​ൻ.​എം.​രാ​ജു. പു​ല്ലാ​ട് മു​ല്ല​പ്പ​ള്ളി റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്ക് നി​ദാ​ന​മാ​യ റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‌ കാ​ല​താ​മ​സ​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​യ മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​രാ​ജു പ​റ​ഞ്ഞു.

പി.​ജെ.​കു​ര്യ​ൻ എം​പി​യാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്നും അ​നു​വ​ദി​പ്പി​ച്ച 15 കോ​ടി രൂ​പ പോ​ലും അ​കാ​ര​ണ​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നീ​ട്ടി​ക്കൊ​ണ്ടു​പോ​യി ലാ​പ്സാ​യി പോ​കു​ന്ന​തി​ന് ഇ​ട​യാ​ക്കി​യ​ത് എം​എ​ൽ​എ​യു​ടെ കൃ​ത്യ​വി​ലോ​പം മൂ​ല​മാ​ണ്.

നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ റോ​ഡു​ക​ളും ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ നി​ർ​മാ​ണം ന​ട​ന്നു വ​രു​ന്ന റോ​ഡു​ക​ൾ​ക്ക് സ്ഥ​ലം വി​ട്ടു ന​ല്കാ​ത്ത വ​സ്തു ഉ​ട​മ​ക​ളു​മാ​യി നേ​രി​ട്ട് സം​സാ​രി​ച്ച് സ്ഥ​ലം ല​ഭ്യ​മാ​ക്കാ​ൻ എം​എ​ൽ​എ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ എ​ല്ലാം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ലി​ൽ വി​ട്ടുകൊ​ടു​ത്ത ശേ​ഷം മാ​റി നി​ൽ​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള ചു​മ​ത​ല നി​റ​വേ​റ്റു​ന്ന​തി​ലെ വീ​ഴ്ച​യാ​ണ്. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ തി​ക​ച്ചും പ​രാ​ജ​യ​പ്പെ​ട്ട മാ​ത്യു ടി.​തോ​മ​സ് ത​ന്‍റെ തെ​റ്റ് ഏ​റ്റു പ​റ​ഞ്ഞ് ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ന്ന​മെ​ന്നും റോ​ഡു​ക​ളു​ടെ ദു​ര​വ​സ്ഥ​യ്ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം തേ​ടി വ​ൻ ജ​ന​കീ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ല്കു​മെ​ന്നും എ​ൻ.​എം.​രാ​ജു പ​റ​ഞ്ഞു.