കു​ട്ടി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ൻ ഓ​പ്പ​ണ്‍​ഹൗ​സു​മാ​യി ചൈ​ൽ​ഡ് ലൈ​ൻ
Saturday, September 21, 2019 11:09 PM IST
പ​ത്ത​നം​തി​ട്ട: കു​ട്ടി​ക​ളു​ടെ​യി​ട​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​യി ഓ​പ്പ​ണ്‍ ഹൗ​സു​മാ​യി ചൈ​ൽ​ഡ് ലൈ​ൻ. വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ട്ടി​ക​ളി​ലേ​ക്ക് അ​പ​ക​ട​ക​ര​മാം​വി​ധം വ്യാ​പി​ക്കു​ന്നു​വെ​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ​ക​മ്മി​റ്റി, പോ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ൽ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചൈ​ൽ​ഡ് ലൈ​ൻ ശ്ര​മം തു​ട​ങ്ങി​യ​ത്.

ചി​റ്റാ​ർ, ത​ണ്ണി​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ​യി​ട​യി​ൽ മ​യ​ക്കു​മ​രു​ന്ന്, മ​ദ്യം, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വ്യാ​പ​ക​മാ​കു​ന്നു​വെ​ന്ന വി​വ​രം ചൈ​ൽ​ഡ് ലൈ​ൻ മു​ഖേ​ന ല​ഭി​ച്ചി​രു​ന്നു.
ചി​റ്റാ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഓ​പ്പ​ണ്‍​ഹൗ​സ് പ​ത്ത​നം​തി​ട്ട ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചൈ​ൽ​ഡ് ലൈ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡേ​വി​ഡ് റെ​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ്റാ​ർ എ​സ്ഐ ടി. ​ബി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എ​സ്. ഷാ​ജി​മോ​ൻ ക്ലാ​സ് ന​യി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​ളി ഡാ​നി​യേ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ജി. അ​നി​ൽ കു​മാ​ർ, ചൈ​ൽ​ഡ് ലൈ​ൻ സ്റ്റാ​ഫം​ഗ​ങ്ങ​ളാ​യ സി​ജു വ​ർ​ഗീ​സ്, രാ​ജി പി. ​സ്ക​റി​യ, അ​ധ്യാ​പ​ക​ൻ അ​നി​ൽ എം. ​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.