സ​മ​ദ​ർ​ശ​ൻ ക​ലാ​പ​രി​പാ​ടി​ക​ൾ 24ന്
Saturday, September 21, 2019 11:09 PM IST
പ​ത്ത​നം​തി​ട്ട: നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം ഗോ​ര്‍​ഡ​ന്‍ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക​ലാ​വാ​സ​ന​ക​ളെ പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി സ​മ​ദ​ര്‍​ശ​ന്‍ എ​ന്ന​പേ​രി​ല്‍ 24 ന് ​പ​ത്ത​നം​തി​ട്ട റോ​യ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ് കൈ​പ്പ​ട്ടൂ​ര്‍, ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സ് എ​സ് ഇ​ല​ന്തൂ​ര്‍, അ​മൃ​ത വി​എ​ച്ച്എ​സ്എ​സ് കോ​ന്നി എ​ന്നീ സ്‌​കൂ​ളു​ക​ളി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റോ​സ്‌​ലി​ന്‍ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്‌​കൂ​ളു​ക​ള്‍​ക്കു​ള്ള പ​ഠ​ന​സ​ഹാ​യ ഉ​പ​ക​ര​ണ​ത്തി​ന്‍റെ വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി നി​ര്‍​വ​ഹി​ക്കും.

ജി​ല്ല​യി​ലെ എ​ട്ട് സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 100 ഓ​ളം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ക്കും. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ അ​നി​ല തോ​മ​സ്, സ്മി​ത ജി, ​അ​നി​ല ടി. ​നാ​യ​ര്‍, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രാ​യ അ​ര്‍​ജു​ന്‍ അ​നി​ല്‍, ന​ന്ദു സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.