ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് രാ​ത്രികാ​ല​ങ്ങ​ളി​ൽ മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി
Saturday, September 21, 2019 11:09 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് രാ​ത്രി കാ​ല​ങ്ങ​ളി​ൽ മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു ന​ട​പ​ടി. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഒ​രു മെ​ഡി​ക്ക​ൽ സ്റ്റോ​ർ പോ​ലും പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ വ​ല​യു​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ റ​ഷീ​ദ് ആ​ന​പ്പാ​റ ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് പ​ത്ത​നം​തി​ട്ട ഡ്ര​ഗ്‌​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ ന​ട​പ​ടി.

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി​സ്റ്റ് സ്റ്റോ​ർ കീ​പ്പ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി ഒ​പി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ​ത്ത​നം​തി​ട്ട പ്യൂ​പ്പി​ൾ​സ് ക്ലി നി​ക്ക് ആ​ൻ​ഡ് ഹോ​സ്പി​റ്റ​ൽ, പ​ത്ത​നം​തി​ട്ട മു​ത്തൂ​റ്റ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫാ​ർ​മ​സി​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്നെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യെ​ന്നും പ​ത്ത​നം​തി​ട്ട ഡ്ര​ഗ്‌​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.