കോ​ന്നി​യെ സ്വാ​ധീ​നി​ച്ചി​ട്ടു​ള്ള​ത് വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ള്‍
Saturday, September 21, 2019 11:11 PM IST
കോ​ന്നി: രാ​ഷ്‌ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളാ​ണ് കോ​ന്നി​യി​ലെ വോ​ട്ട​ര്‍​മാ​രെ എ​ക്കാ​ല​വും സ്വാ​ധീ​നി​ച്ചി​ട്ടു​ള്ള​ത്. ഒ​പ്പം വി​ക​സ​ന​വും മ​ണ്ഡ​ല​ത്തെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. 1996വ​രെ​യു​ള്ള ച​രി​ത്ര​ത്തി​ല്‍ കോ​ന്നി​യി​ലെ ജ​ന​പ്ര​തി​നി​ധി എ​ക്കാ​ല​വും നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​രി​ക്കാ​ന്‍ വി​ധി​ക്ക​പ്പെ​ട്ട​യാ​ളെ​ന്ന പേ​രു​ദോ​ഷ​മു​ണ്ടാ​യി. 2001 ല്‍ ​അ​തു മാ​റി​ക്കി​ട്ടി.

അ​ടൂ​ര്‍ പ്ര​കാ​ശി​ലൂ​ടെ ര​ണ്ടു മ​ന്ത്രി​സ​ഭ​ക​ളി​ലാ​യി കോ​ന്നി​ക്ക് പ്രാ​തി​നി​ധ്യ​വു​മു​ണ്ടാ​യി.അ​വി​ക​സി​ത പ്ര​ദേ​ശ​ങ്ങ​ള്‍ കൂ​ടി ചേ​രു​ന്ന കോ​ന്നി​യെ വി​ക​സ​ന​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ല്‍ കോ​ന്നി ജ​ന​ത ഒ​റ്റ​ക്കെ​ട്ടാ​യി​രു​ന്നു. 1996 വ​രെ മു​ന്ന​ണി​ക​ളെ മാ​റി മാ​റി പ​രീ​ഷി​ച്ച മ​ണ്ഡ​ലം 1996 മു​ത​ലാ​ണ് യു​ഡി​എ​ഫി​നൊ​പ്പം നി​ല​നി​ന്നു​പോ​ന്ന​ത്.

കേ​ര​ള രൂ​പീ​ക​ര​ണ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യി ന​ട​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം നി​ല​നി​ന്ന മ​ണ്ഡ​ലം പീ​ന്നീ​ട് മു​ന്ന​ണി​ക​ളെ മാ​റി​മാ​റി പ​രീ​ക്ഷി​ച്ചു. ക​രു​ണാ​ക​ര​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന 1982 കാ​ല​യ​ള​വി​ല്‍ സി​പി​എ​മ്മി​ലെ വി. ​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള​യാ​യി​രു​ന്നു എം​എ​ല്‍​എ.

കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ വി​എ​സി​ന്‍റെ നാ​ട്ടി​ല്‍ താ​ലൂ​ക്ക് പ്ര​ഖ്യാ​പി​ച്ച ക​രു​ണ​ാക​ര ത​ന്ത്രം കോ​ന്നി​യെ വീ​ണ്ടും ഇ​ട​തു​പ​ക്ഷ​ത്തു​നി​ന്നും അ​ക​റ്റി. എ​ന്‍​എ​സ​്എ​സി​ന്‍റെ രാ​ഷ്​ട്രീ​യ പാ​ര്‍​ട്ടി​യാ​യി​രു​ന്ന എ​ന്‍​ഡി​പി​ക്ക് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം വി​ട്ടു ന​ല്‍​കി.

1986ല്‍ ​അ​വ​ര്‍ വി​ജ​യി​ക്കു​ക​യും 1991ല്‍ ​പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു. ഹി​ന്ദു വോ​ട്ട​ര്‍​മാ​ര്‍ കൂ​ടു​ത​ലു​ള്ള മ​ണ്ഡ​ല​ത്തി​ല്‍ മു​ന്ന​ണി​ക​ള്‍ ജാ​തി അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു എ​ന്നും സ്ഥാ​നാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ വി​ക​സ​ന​ത്തി​നാ​ണ് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​മാ​ര്‍ മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന​തെ​ന്ന് ഫ​ലം തെ​ളി​യി​ച്ചു.