സി-​വി​ജി​ല്‍ ആ​പ്: ഇ​തു​വ​രെ ല​ഭി​ച്ച​ത് 1500 ല്‍ ​ഏ​റെ പ​രാ​തി​ക​ള്‍
Sunday, October 13, 2019 10:46 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍​ക്ക് 100 മി​നി​റ്റി​നു​ള്ളി​ല്‍ പ​രി​ഹാ​രം കാ​ണു​ന്ന സി-​വി​ജി​ല്‍ ആ​പ്പി​ലൂ​ടെ 1500ല്‍ ​പ​രം പ​രാ​തി​ക​ളാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച​ത്. പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ബോ​ധ്യ​പ്പെ​ട്ടാ​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും സി-​വി​ജി​ലി​ല്‍ പ​രാ​തി​പ്പെ​ടാം.
പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​ന​ങ്ങ​ളു​ടെ ഫോ​ട്ടോ, ര​ണ്ടു മി​നി​റ്റി​നു​ള്ളി​ലു​ള്ള വീ​ഡി​യോ എ​ന്നി​വ സ​ഹി​തം ചെ​റു​കു​റി​പ്പോ​ടെ സി-​വി​ജി​ലി​ലേ​ക്കു പ​രാ​തി​ക​ള്‍ ന​ല്‍​കാം. പ​രാ​തി​പ്പെ​ടു​ന്ന​യാ​ളി​ന്‍റെ വി​വ​ര​ങ്ങ​ള്‍ സ്വ​കാ​ര്യ​മാ​യി​രി​ക്കുമെന്ന​തും സി-​വി​ജി​ലി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​വ​ത​രി​പ്പി​ച്ച സി-​വി​ജി​ല്‍ ആ​പ്പ് ആ​ന്‍​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ്. പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ നി​ന്ന് സൗ​ജ​ന്യ​മാ​യി ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ന്‍ സാ​ധി​ക്കും.

കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: സ്ലി​പ്പ് വി​ത​ര​ണം ബി​എ​ൽ​ഒ​മാ​ർ മു​ഖേ​ന

പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ര്‍ സ്ലി​പ്പ് വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ബൂ​ത്തു​ക​ളി​ലും അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ ബി​എ​ല്‍​ഒ​മാ​ര്‍ ഭ​വ​ന സ​ന്ദ​ര്‍​ശ​നം ന​ട​ത്തി വോ​ട്ട​ര്‍ സ്ലി​പ്പ് വി​ത​ര​ണം ചെ​യ്തു വ​രു​ക​യാ​ണ്.