പ​ള്ളി​യോ​ട ക​ര​ക​ൾ​ക്ക് ആ​ഞ്ഞി​ലി​തൈ​ക​ൾ ‌
Sunday, October 13, 2019 10:48 PM IST
‌ആ​റ​ന്മു​ള: പ​ള്ളി​യോ​ട​സം​സ്കാ​രി​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 52 പ​ള്ളി​യോ​ട​ക​ര​ക​ളി​ലേ​ക്കു​മാ​യി ന​ൽ​കു​ന്ന ആ​ഞ്ഞി​ലി​തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പൈ​തൃ​ക​ഗ്രാ​മ​സ​മി​തി പ്ര​സി​ഡ​ന്‍റ് പി ​ഇ​ന്ദു​ചൂ​ഡ​ൻ,പ​മ്പ പ​രി​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ. സു​കു​മാ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പ​ള്ളി​യോ​ട​സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ കൃ​ഷ്ണ​വേ​ണി​ക്ക് ആ​ഞ്ഞി​ലി​തൈ ന​ൽ​കി നി​ർ​വ​ഹി​ച്ചു. പ​ള്ളി​യോ​ട​നി​ർ​മാ​ണ​ത്തി​നു ഏ​റ്റ​വും ആ​വ​ശ്യ​മാ​യ ല​ക്ഷ​ണ​മൊ​ത്ത ആ​ഞ്ഞി​ലി​ത്ത​ടി​ക​ളു​ടെ​ദൗ​ർ​ല​ഭ്യം ഭാ​വി​യി​ൽ രൂ​ക്ഷ​മാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട് പ​ള്ളി​യോ​ട സാം​സ്കാ​രി​ക സ​മി​തി മു​ൻ​കൈ എ​ടു​ത്തു 52 പ​ള്ളി​യോ​ട​ക​ര​ക​ളി​ലും ആ​ഞ്ഞി​ലി ന​ട്ടു പി​ടി​പ്പി​ക്കും.‌‌

ഷാ​ജി അ​ല​ക്സ് അ​നു​സ്മ​ര​ണം ഇ​ന്ന്

പ​ത്ത​നം​തി​ട്ട: പ്ര​സ്ക്ല​ബ് മു​ൻ സെ​ക്ര​ട്ട​റി ഷാ​ജി അ​ല​ക്സി​ന്‍റെ പ​ത്താ​മ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​ന്ന് ന​ട​ക്കും. ഉ​ച്ച​യ്ക്ക് 12ന് ​പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ കെ​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ പീ​ലി​പ്പോ​സ് തോ​മ​സ് സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.സാം ​ചെ​ന്പ​ക​ത്തി​ൽ ഷാ​ജി അ​ല​ക്സ് അ​നു​സ്മ​ര​ണം ന​ട​ത്തും.