നാ​ടി​ന്‍റെ ഭാ​വി​ക്ക് ബി​ജെ​പി​യെ ആ​ശ്ര​യി​ക്ക​ണം: സെ​ൻ​കു​മാ​ർ
Sunday, October 13, 2019 10:48 PM IST
കോ​ന്നി: നാ​ടി​ന്‍റെ ഭാ​വി ഭ​ദ്ര​ത​യ്ക്ക് ബി​ജെ​പി​യെ ആ​ശ്ര​യി​ക്കു​ക മാ​ത്ര​മാ​ണ് മ​ല​യാ​ളി​ക്ക് അ​ഭി​കാ​മ്യ​മെ​ന്ന് മു​ൻ ഡി​ജി​പി ടി. ​പി. സെ​ൻ​കു​മാ​ർ. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം ചി​റ്റാ​റി​ൽ ന​ട​ന്ന കു​ടും​ബ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ക​സ​ന​ത്തി​ലും വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​നും രാ​ജ്യ​ത്തോ​ട് ഒ​പ്പം മു​ന്നേ​റാ​നു​ള്ള അ​വ​സ​ര​മാ​ണ് ന​മു​ക്ക് വ​ന്നു ചേ​ർ​ന്നി​രി​ക്കു​ന്ന​തെ​ന്ന് സെ​ൻ​കു​മാ​ർ പ​റ​ഞ്ഞു.ബി​ജെ​പി പ​ത്ത​നം​തി​ട്ട ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. ഹ​രി​കൃ​ഷ്ണ​ൻ, ബി​ജെ​പി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി ര​ഞ്ജി​ത് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.