ഇ​ന്ന് അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ൽ
Sunday, October 13, 2019 10:48 PM IST
കോ​ന്നി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​മോ​ഹ​ൻ​രാ​ജ് ഇ​ന്ന് അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ അ​തി​രു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ് പ​ര്യ​ട​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
രാ​ത്രി ഏ​ഴി​ന് കു​മ്മ​ണ്ണൂ​ർ ജം​ഗ്ഷ​നി​ൽ സ​മാ​പ​ന യോ​ഗം ന​ട​ക്കും. എം​പി​മാ​രാ​യ അ​ടൂ​ർ പ്ര​കാ​ശ്, ആ​ന്‍റോ ആ​ന്‍റ​ണി, വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

സു​രേ​ന്ദ്ര​ൻ കോ​ന്നി​യി​ൽ പ​ര്യ​ട​നം ന​ട​ത്തി

കോ​ന്നി: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ ഇ​ന്ന​ലെ കോ​ന്നി പ​ഞ്ചാ​യ​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി.
രാ​വി​ലെ വ​ക​യാ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭാ സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം.