ഞെ​ട്ടി​പ്പി​ച്ച് ക​ല​ഞ്ഞൂ​ർ, തി​രി​കെ പി​ടി​ക്കാ​നു​റ​ച്ച് എ​ൽ​ഡി​എ​ഫ്
Sunday, October 13, 2019 10:48 PM IST
ക​ല​ഞ്ഞൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം വ​ന്ന​പ്പോ​ൾ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് ക​ല​ഞ്ഞൂ​ർ.
എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ത്യേ​കി​ച്ച് സി​പി​എ​മ്മി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മെ​ന്ന് വി​ശേ​ഷ​ണ​മു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി നേ​ടി​യ​ത് 259 വോ​ട്ടി​ന്‍റെ ലീ​ഡ്. യു​ഡി​എ​ഫി​നേ​ക്കാ​ൾ 843 വോ​ട്ടി​ന്‍റെ മു​ൻ​തൂ​ക്കം എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ചെ​ങ്കി​ലും ബി​ജെ​പി മു​ന്നി​ലെ​ത്തി​യ​ത് സി​പി​എ​മ്മി​നെ കു​റ​ച്ചൊ​ന്നു​മ​ല്ല ഞെ​ട്ടി​ച്ച​ത്.
ക​ല​ഞ്ഞൂ​രി​ൽ പാ​ർ​ട്ടി ബി​ജെ​പി​യേ​ക്കാ​ൾ താ​ഴെ​പ്പോ​യ​ത് സം​സ്ഥാ​ന സ​മി​തി​യി​ൽ ത​ന്നെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. ഇ​തി​നൊ​രു പ​രി​ഹാ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യേ മ​തി​യാ​കൂ​വെ​ന്നാ​ണ് സി​പി​എം നേ​തൃ​ത്വം മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശം.
എ​ന്തു​ത​ന്നെ​യാ​യാ​ലും ഇ​ത്ത​വ​ണ ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മു​ന്നി​ലെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ്.
ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സാ​ഹ​ച​ര്യം മ​റ്റൊ​ന്നാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​പ്പോ​ൾ നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം മാ​റി​യി​ട്ടു​ണ്ടെ​ന്നും ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്നും സ്ഥ​ല​ത്തെ​ത്തി​യ സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് പ്രാ​ദേ​ശി​ക ഘ​ട​കം റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.
യു​ഡി​എ​ഫ് - 6039, എ​ൽ​ഡി​എ​ഫ് - 6882, ബി​ജെ​പി - 7141 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​നി​ല.
ഇ​താ​ദ്യ​മാ​യാ​ണ് ബി​ജെ​പി പ​ഞ്ചാ​യ​ത്തി​ൽ ലീ​ഡ് ചെ​യ്യു​ന്ന​ത്. എ​ൽ​ഡി​എ​ഫാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​ത്.
20 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫി​ന് 11 മെം​ബ​ർ​മാ​രു​ണ്ട്. യു​ഡി​എ​ഫ് - ആ​റ്, ബി​ജെ​പി - മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു​ള്ള​വ​ർ.പ്ര​ചാ​ര​ണം താ​ഴെ​ത്ത​ട്ടി​ലേ​ക്കു മാ​റി​യ​തോ​ടെ എ​ൽ​ഡി​എ​ഫി​നു പ​ഴ​യ ശ​ക്തി തി​രി​കെ കൊ​ണ്ടു​വ​രാ​നാ​യെ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.
കെ.​യു. ജ​നീ​ഷ് കു​മാ​റി​ലൂ​ടെ യു​വാ​ക്ക​ളു​ടെ​യി​ട​യി​ലും സ്വാ​ധീ​നം വ​ർ​ധി​പ്പി​ച്ച​താ​യും വി​ല​യി​രു​ത്ത​ലു​ണ്ട്.
എ​ന്നാ​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി നേ​ടി​യ വോ​ട്ടു​ക​ളി​ൽ ന​ല്ലൊ​രു​ഭാ​ഗം ഇ​ത്ത​വ​ണ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി മാ​റു​മെ​ന്ന് യു​ഡി​എ​ഫ് ക​രു​തു​ന്നു.
മോ​ഹ​ൻ​രാ​ജി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലൂ​ടെ ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് ലീ​ഡ് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. പ്രാ​ദേ​ശി​ക​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​വും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് യു​ഡി​എ​ഫ് ശ്ര​മം.
ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ലീ​ഡ് വ​ർ​ധി​പ്പി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ. സു​രേ​ന്ദ്ര​ന്‍റെ വ്യ​ക്തി​പ്ര​ഭാ​വം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ണം ചെ​യ്ത​തു​പോ​ലെ ഇ​ത്ത​വ​ണ​യും പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ എ​ൻ​ഡി​എ​യ്ക്കു​ണ്ട്.