കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ രോ​ദ​ന​വു​മാ​യി ത​ണ്ണി​ത്തോ​ട്
Monday, October 14, 2019 11:18 PM IST
ത​ണ്ണി​ത്തോ​ട്: ത​ണ്ണി​ത്തോ​ട് രാ​ഷ്ട്രീ​യം കാ​ർ​ഷി​ക​മേ​ഖ​ല​യു​ടേ​താ​ണ്. കു​ടി​യേ​റ്റ ക​ർ​ഷ​ക​രും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ്ര​ധാ​ന വി​ഷ​യ​മാ​ണ്. കാ​ട്ടു​മൃ​ഗ​ങ്ങ​ളോ​ടു മ​ല്ല​ടി​ച്ച് മ​ണ്ണി​ൽ ക​ന​കം​വി​ള​യി​ച്ച ഭൂ​മി​ക്ക് പ​ട്ട​യം എ​ന്ന സ്വ​പ്ന​വും പേ​റി പ​തി​റ്റാ​ണ്ടു​ക​ളാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ് മ​ല​യോ​ര ജ​ന​ത.
ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ത​ണ്ണി​ത്തോ​ടി​ന് അ​തി​ന്‍റേ​താ​യ രാ​ഷ്ട്രീ​യ​മു​ണ്ടാ​കും. പ്രാ​ദേ​ശി​ക​മാ​യ പ്ര​ശ്ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഉ​യ​രാ​റു​ണ്ട്. ഇ​ത്ത​വ​ണ​യും അ​തി​നു മാ​റ്റ​മി​ല്ല. ത​ണ്ണി​ത്തോ​ട്ടി​ൽ നി​ന്ന് ക​ർ​ഷ​ക​രോ​ദ​ന​മാ​ണ് മു​ഴ​ങ്ങു​ന്ന​തെ​ന്നു മാ​ത്രം.
കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കാ​ണ് പ്രാ​ധാ​ന്യം. കാ​ട്ടു​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ശ​ല്യ​വും ഇ​തു കാ​ര​ണം കൃ​ഷി ന​ട​ത്താ​നാ​കാ​ത്ത​തും ക​ർ​ഷ​ക​ർ ഉ​ന്ന​യി​ക്കു​ന്നു. ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ളും പ്ര​ഖ്യാ​പ​ന​ങ്ങ​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളി​ൽ നി​ന്ന് ഉ​ണ്ടാ​കു​ന്നു​ണ്ട്. പ​ക്ഷേ കാ​ട്ടു​മൃ​ഗ​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന സം​ര​ക്ഷ​ണം പോ​ലും ത​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് അ​നു​ഭ​വ​മെ​ന്ന് വോ​ട്ട​ർ​മാ​ർ. ഇ​ത്ത​വ​ണ മ​ല​യോ​ര പ​ട്ട​യ​വും പ​ഞ്ചാ​യ​ത്തി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ഘ​ട്ട​ത്തി​ൽ ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി. നി​യ​മാ​നു​സൃ​ത പ​ട്ട​യ​ങ്ങ​ൾ അ​ല്ല ന​ൽ​കി​യ​തെ​ന്ന​താ​ണ് ക​ണ്ടെ​ത്ത​ൽ. പ​തി​റ്റാ​ണ്ടു​ക​ളാ​യി പ​ട്ട​യ​ത്തി​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട രേ​ഖ ല​ഭി​ച്ച​പ്പോ​ൾ അ​തു വ്യാ​ജ​മാ​ണെ​ന്ന തി​രി​ച്ച​റി​വ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ത​ന്നെ​യാ​ണ് പി​ന്നീ​ടു​ണ്ടാ​യ​ത്. പ​ട്ട​യം ന​ൽ​കി​യ​ത് വ​ന​ഭൂ​മി​യി​ലാ​ണെ​ന്ന റി​പ്പോ​ർ​ട്ടും റ​വ​ന്യു​വ​കു​പ്പ് ന​ൽ​കി. ഇ​നി ഈ ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കു പ​ട്ട​യം പോ​യി​ട്ടു കൈ​വ​ശ​രേ​ഖ​യെ​ങ്കി​ലും ല​ഭി​ക്ക​ണ​മെ​ങ്കി​ൽ കേ​ന്ദ്രാ​നു​മ​തി വേ​ണ​മെ​ന്ന​താ​ണ് സ്ഥി​തി. സ​ർ​വേ ന​ട​പ​ടി​ക​ളും മ​റ്റും പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ട​ൻ പ​ട്ട​യം ന​ൽ​കു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.
ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മീ​പ​കാ​ല രാ​ഷ്ട്രീ​യം യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണ്. അ​ടൂ​ർ പ്ര​കാ​ശ് കോ​ന്നി എം​എ​ൽ​എ ആ​യ​തി​നു​ശേ​ഷം രാ​ഷ്ട്രീ​യ​മാ​യ മാ​റ്റ​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് ത​ണ്ണി​ത്തോ​ട്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫി​ന് 340 വോ​ട്ടി​ന്‍റെ ലീ​ഡ് പ​ഞ്ചാ​യ​ത്തി​ലു​ണ്ടാ​യി​രു​ന്നു. യു​ഡി​എ​ഫ്- 3415, എ​ൽ​ഡി​എ​ഫ് - 3144, ബി​ജെ​പി - 2373 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വോ​ട്ടു ക​ണ​ക്ക്. 13 അം​ഗ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫി​നാ​ണ് നി​ല​വി​ൽ ഭൂ​രി​പ​ക്ഷം. ഏ​ഴം​ഗ​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​നും ആ​റം​ഗ​ങ്ങ​ൾ യു​ഡി​എ​ഫി​നു​മു​ണ്ട്.
പ​ഞ്ചാ​യ​ത്തി​ലെ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. പി. ​മോ​ഹ​ൻ​രാ​ജി​ന് കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ പ്ര​ചാ​ര​ണ​രം​ഗ​ത്തു മു​ത​ൽ​ക്കൂ​ട്ടാ​കു​ന്നു​ണ്ട്.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​യു. ജ​നീ​ഷ് കു​മാ​റാ​ക​ട്ടെ നേ​ര​ത്തെ​ത​ന്നെ പ്രാ​ദേ​ശി​ക​മാ​യി സു​പ​രി​ചി​ത​നാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ സം​ഘ​ട​നാ ബ​ലം കൂ​ടി​യാ​കു​ന്പോ​ൾ ഇ​ത്ത​വ​ണ ലീ​ഡ് പ്ര​തീ​ക്ഷി​ച്ചു​ത​ന്നെ​യാ​ണ് പ്ര​ചാ​ര​ണം.
ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം നി​ല​വി​ലു​ള്ള​തും സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​വ​ർ​ത്ത​ന​മി​ക​വും ചൂ​ണ്ടി​ക്കാ​ട്ടി നേ​ട്ടം അ​വ​കാ​ശ​പ്പെ​ടാ​ൻ എ​ൻ​ഡി​എ​യു​മു​ണ്ട്.