മ​ഹാ​ചാ​ണ്ഡി​കാ​യാ​ഗം മൈ​ല​പ്ര​യി​ൽ നാ​ളെ മു​ത​ൽ
Monday, October 14, 2019 11:20 PM IST
പ​ത്ത​നം​തി​ട്ട: മാ​ന​വ​സേ​വാ​മി​ഷ​ന്‍ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ഹാ​ച​ണ്ഡി​കാ യാ​ഗം മൈ​ല​പ്ര ശ്രീ​ദു​ർ​ഗാ ദേ​വീ​ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ നാ​ളെ ആ​രം​ഭി​ക്കു​മെ​ന്ന് സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
കൊ​ല്ലൂ​ര്‍ മൂ​കാം​ബി​ക ദേ​വീ​ക്ഷേ​ത്ര ത​ന്ത്രി നി​ത്യാ​ന​ന്ദ അ​ഡി​ഗ യാ​ഗാ​ചാ​ര്യ​നും മൂ​കാം​ബി​ക സ​ജി​പോ​റ്റി യാ​ഗ​യ​ജ​മാ​ന​നു​മാ​ണ്. ക്ഷേ​ത്രം ത​ന്ത്രി സു​രേ​ഷ് ഭ​ട്ട​തി​രി ഭ​ദ്ര​ദീ​പ പ്ര​തി​ഷ്ഠ നി​ര്‍​വ​ഹി​ക്കും. യാ​ഗ​ശാ​ല​യി​ല്‍ പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള വി​ഗ്ര​ഹ​വും ഭ​ദ്ര​ദീ​പ​വും വ​ഹി​ച്ചു​കൊ​ണ്ട് ഇ​ന്ന​ലെ ചെ​ങ്ങ​ന്നൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര ഇ​ന്നു വൈ​കു​ന്നേ​രം യാ​ഗ​ശാ​ല​യി​ല്‍ എ​ത്തി​ച്ചേ​രും. നാ​ളെ മു​ത​ല്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ല​ക്ഷ്മി ഹോ​മം, ധ​ന്വ​ന്ത​രി ഹോ​മം, പ​ഞ്ച​ദു​ര്‍​ഗാ ഹോ​മം, മ​ഹാ​ന​വ​ഗ്ര​ഹ ഹോ​മം, മ​ഹാ​ച​ണ്ഡി​കാ​യാ​ഗ​വും ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് 12ന് ​ന​ട​ക്കു​ന്ന ആ​ത്മീ​യ സ​ദ​സി​ല്‍ സ്വാ​മി ബ്ര​ഹ്മ​പാ​ദാ​ന​ന്ദ സ​ര​സ്വ​തി, ജ​യ​ച​ന്ദ്ര മേ​നോ​ന്‍, സ്വാ​മി വേ​ദാ​മൃ​ത ചൈ​ത​ന്യ, സ്വാ​മി പ്ര​ജ്ഞാ​നാ​ന​ന്ദ തീ​ര്‍​ത്ഥ​പാ​ദ​ര്‍, സ്വാ​മി ഗു​രു​ര​ത്‌​നം ജ്ഞാ​ന​ത​പ​സ്വി എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് അ​ന്ന​ദാ​ന​വും വൈ​കു​ന്നേ​രം 6.30ന് ​ദ​മ്പ​തി​പൂ​ജ, കു​മാ​രി​പൂ​ജ, സ​ര​സ്വ​തി​പൂ​ജ, കു​ങ്കു​മാ​ര്‍​ച്ച​ന, മ​ഹാ​ക​ഷാ​യ തീ​ർ​ഥം എ​ന്നി​വ​യും ന​ട​ക്കും. യാ​ഗ​സ​മാ​പ​ന ദി​വ​സം നി​ര്‍​ധ​ന രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സാ സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്യും. സ്വാ​ഗ​ത​സം​ഘ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ മൂ​കാം​ബി​ക സ​ജി പോ​റ്റി, എ​സ്. സ​ജീ​നാ​ഥ്, ര​മേ​ഷ് ശ​ര്‍​മ്മ മോ​ക്ഷ​ഗി​രി​മ​ഠം എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.