കെ. ​രാ​മ​വ​ർ​മ സാ​ഹി​ത്യ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Monday, October 14, 2019 11:20 PM IST
പ​ന്ത​ളം: പ​ന്ത​ളം പാ​ല​സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി സ്ഥാ​പ​കാം​ഗ​വും സാ​ഹി​ത്യാ​സ്വാ​ദ​ക​നു​മാ​യി​രു കെ. ​രാ​മ​വ​ർ​മ​രാ​ജ​യു​ടെ സ്മ​ര​ണാ​ർ​ഥം സൊ​സൈ​റ്റി ന​ൽ​കു​ന്ന കെ. ​രാ​മ​വ​ർ​മ്മ സാ​ഹി​ത്യ പു​ര​സ്കാ​രം യു​വ​സാ​ഹി​ത്യ​കാ​ര​ൻ ഡി. ​പ്ര​ശാ​ന്തി​ന് സ​മ്മാ​നി​ച്ചു. പ​ന്ത​ളം കൊ​ട്ടാ​രം അ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം കേ​ര​ള പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം.​ആ​ർ. മ​നോ​ഹ​ര​വ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ര​സ്കാ​ര​വും അ​ദ്ദേ​ഹം സ​മ്മാ​നി​ച്ചു.
പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ് മ​ല​യാ​ളം വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​ആ​ർ. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൊ​സൈ​റ്റി​യു​ടെ ചി​കി​ത്സാ സ​ഹാ​യ​വും വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. സൊ​സൈ​റ്റി ര​ക്ഷാ​ധി​കാ​രി വി​ശാ​ഖം തി​രു​നാ​ൾ പി. ​രാ​മ​വ​ർ​മ്മ​രാ​ജ, ആ​ർ. കി​ഷോ​ർ കു​മാ​ർ, ബി​ൻ​സി റ​ജി, ര​വി​വ​ർ​മ്മ ത​മ്പു​രാ​ൻ, സു​രേ​ഷ് പ​ന​ങ്ങാ​ട്, ശ്രീ​ശാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​ജി. ശ​ശി​കു​മാ​ർ വ​ർ​മ സ്വാ​ഗ​ത​വും കെ ​സി. ഗി​രീ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.