റ​ബ​ർ മേ​ഖ​ല​യെ ത​ക​ർ​ത്ത​ത് കോ​ൺ​ഗ്ര​സെ​ന്ന് മു​ഖ്യ​മ​ന്ത്രി
Tuesday, October 15, 2019 10:47 PM IST
കോ​ന്നി: ആ​സി​യാ​ൻ ക​രാ​ർ ന​ട​പ്പാ​ക്കി റ​ബ​ർ മേ​ഖ​ല​യെ ത​ക​ർ​ത്ത​ത‌് കോ​ൺ​ഗ്ര​സാ​ണെ​ന്ന‌് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ന്നി​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​യു. ജ​നീ​ഷ് കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​സി​യാ​ൻ ക​രാ​റി​നെ എ​തി​ർ​ത്ത ഇ​ട​തു​പ​ക്ഷ​ത്തെ അ​ന്ന‌് പ​ല​രും പ​രി​ഹ​സി​ച്ചു. റ​ബ​റി​ന്‍റെ വി​ല ഭീ​മ​മാ​യി ഇ​ടി​ഞ്ഞു. ക​ർ​ഷ​ക​ന‌് 150 രൂ​പ ചെ​ല​വ‌് വ​രു​മ്പോ​ൾ വ​ര​വ‌് 115 മാ​ത്ര​മാ​യി. കേ​ര​ള​ത്തി​ൽ 10 ല​ക്ഷം ട​ൺ റ​ബ​ർ ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന​ത‌് ആ​റു​ല​ക്ഷ​മാ​യി കു​റ​ഞ്ഞു.

ക​രാ​ർ വ​ലി​യ തോ​തി​ൽ കാ​ർ​ഷി​ക​മേ​ഖ​ല​യെ ത​ക​ർ​ത്തു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.റ​ബ​ർ വി​ല​യി​ടി​വ‌് ത​ട​യാ​ൻ ഇ​റ​ക്കു​മ​തി ചു​ങ്കം ഏ​ർ​പ്പെ​ടു​ത്താ​നും കേ​ന്ദ്രം ത​യാ​റാ​യി​ല്ല. കേ​ര​ള​ത്തി​ലെ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക‌് റ​ബ​ർ പ്രൊ​ഡ​ക്ഷ​ൻ ഇ​ൻ​സ​ന്‍റീ​വാ​യി 219 കോ​ടി രൂ​പ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

യു​ഡി​എ​ഫ‌് സ​ർ​ക്കാ​ർ പ​ക്ഷേ അ​ത‌് ന​ൽ​കി​യി​ല്ല. ഈ ​തു​ക​യ​ട​ക്കം സം​സ്ഥാ​ന​ത്തെ 4,16,250 റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക‌് സ​ഹാ​യ​മാ​യി 1212 കോ​ടി രൂ​പ ന​ൽ​കി​യ​ത‌് എ​ൽ​ഡി​എ​ഫ‌് സ​ർ​ക്കാ​രാ​ണ‌്.

കേ​ര​ളം സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യാ​ണ‌് റ​ബ​ർ ക​ർ​ഷ​ക​ർ​ക്കു വേ​ണ്ടി കേ​ന്ദ്ര​വും സം​സ്ഥാ​ന​വു​മാ​യി ചേ​ർ​ന്ന‌് സ‌്പെ​ഷ​ൽ ടാ​സ‌്ക‌് ഫോ​ഴ‌്സ‌് രൂ​പീ​ക​രി​ച്ച​ത‌്. കേ​ര​ള​ത്തി​ൽ റ​ബ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക‌് "സി​യാ​ൽ' മോ​ഡ​ൽ ക​മ്പ​നി രൂ​പീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. ബി​ജെ​പി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ആ​സി - ഇ​ടി ക​രാ​റി​ലൂ​ടെ ഭ​ക്ഷ്യ​മേ​ഖ​ല​യ്ക്കു വ​ൻ​തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പാ​ൽ, മ​ത്സ്യം എ​ന്നി​വ​യെ ഇ​തു ബാ​ധി​ക്കും.

യു​ഡി​എ​ഫ‌് ത​ക​ർ​ത്ത കേ​ര​ള​ത്തി​ലെ എ​ല്ലാ മേ​ഖ​ല​യി​ലും അ​തി​ശ​ക്ത​മാ​യ വീ​ണ്ടെ​ടു​പ്പ‌് മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ‌് സ​ർ​ക്കാ​ർ ന​ട​ത്തി. പി​ന്നോ​ട്ട​ടി​ക്ക​പ്പെ​ട്ട കാ​ർ​ഷി​ക​മേ​ഖ​ല​ക്ക‌് ഈ ​സ​ർ​ക്കാ​ർ വ​ന്ന ശേ​ഷം പ്ര​തീ​ക്ഷ​യും പ്ര​ത്യാ​ശ​യും കൈ​വ​ന്നു.

യോ​ഗ​ങ്ങ​ളി​ൽ കെ. ​സോ​മ​പ്ര​സാ​ദ് എം​പി, മു​ൻ എം​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ, രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ, ആ​ർ. ഉ​ണ്ണി​ക്കൃ​ഷ്ണ​പി​ള്ള, കെ.​പി. ഉ​ദ​യ​ഭാ​നു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.