ചേ​ത്ത​യ്ക്ക​ൽ - കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ൽ മെ​റ്റ​ൽ നി​ര​ന്ന നി​ല​യി​ൽ
Tuesday, October 15, 2019 10:47 PM IST
റാ​ന്നി: ചേ​ത്ത​യ്ക്ക​ല്‍ - കൂ​ത്താ​ട്ടു​കു​ളം എം​എ​ല്‍​എ റോ​ഡി​ലെ തേ​യി​ല​പ്പു​ര പാ​ലം മു​ത​ല്‍ 100 മീ​റ്റ​ര്‍ ദൂ​രം റോ​ഡി​ല്‍ മെ​റ്റ​ല്‍ നി​ര​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി.1.5 ഇ​ഞ്ച് അ​ള​വി​ലു​ള്ള മെ​റ്റ​ല്‍ പാ​ല​ത്തി​നു സ​മീ​പം ഒ​ര​ടി ഘ​ന​ത്തി​ലാ​ണ് വീ​ണ് കി​ട​ന്നി​രു​ന്ന​ത്.

രാ​വി​ലെ 6.30ഓ​ടെ​യാ​ണ് ഇ​തു​വ​ഴി ലോ​ഡു​മാ​യെ​ത്തി​യ ടോ​റ​സ് ടി​പ്പ​ര്‍ ലോ​റി​യു​ടെ പി​ന്നി​ലൂ​ടെ മെ​റ്റ​ല്‍ ചോ​ര്‍​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

പി​ന്നാ​ലെ​യെ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ ലോ​റി ഡ്രൈ​വ​റെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും പ്ര​തി​ഷേ​ധം ഭ​യ​ന്ന് വാ​ഹ​നം നി​ര്‍​ത്താ​തെ പോ​യി. റോ​ഡി​ല്‍ നി​ര​ന്ന മെ​റ്റ​ലി​ല്‍ ക​യ​റി പി​ന്നാ​ലെ​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ പാ​ളു​ക​യും ചെ​യ്തു.

ചെ​റി​യ ക​യ​റ്റ​വും വ​ള​വും ഉ​ള്ളി​ട​ത്താ​ണ് മെ​റ്റ​ല്‍ നി​ര​ന്ന​ത്. രാ​വി​ലെ ഇ​തു​വ​ഴി​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ മെ​റ്റ​ലി​ല്‍ ക​യ​റി വീ​ല്‍ പു​ത​ഞ്ഞ് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ചെ​മ്പ​നോ​ലി​യി​ലെ ക്ര​ഷ​റി​ല്‍ നി​ന്നെ​ത്തി​യ​താ​ണ് വാ​ഹ​നം. ത​ക​ര്‍​ന്ന് കി​ട​ന്ന റോ​ഡ് പു​ന​രു​ദ്ധ​രി​ച്ച​തോ​ടെ ഇ​തു​വ​ഴി ടി​പ്പ​ര്‍ ലോ​റി​ക​ളു​ടെ അ​മി​ത സ​ഞ്ചാ​ര​മാ​ണ്.

ഇ​തു​മൂ​ലം മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും റോ​ഡ് ഇ​ടി​ഞ്ഞ് താ​ഴു​ക​യും കു​ഴി​ക​ള്‍ രൂ​പ​പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.നാ​ട്ടു​കാ​രു​ടെ പ്ര​തി​ക്ഷേ​ധം രൂ​ക്ഷ​മാ​യ​തോ​ടെ രാ​വി​ലെ ഒ​ന്പ​തോ​ടെ ക്ര​ഷ​റി​ലെ തൊ​ഴി​ലാ​ളി​ക​ളെ​ത്തി റോ​ഡി​ല്‍ നി​ര​ന്ന മെ​റ്റ​ല്‍ വ​ശ​ത്തേ​ക്ക് മാ​റ്റി.