കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി
Tuesday, October 15, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യൊ​ട്ടാ​കെ പ​രി​ശോ​ധ​ന​ക​ൾ ക​ർ‌​ശ​ന​മാ​ക്കി. കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം കേ​ന്ദ്രീ​ക​രി​ച്ച് വി​വി​ധ സ്ക്വാ​ഡു​ക​ൾ രം​ഗ​ത്തു​ണ്ട്.
റ​വ​ന്യു, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന സ്ക്വാ​ഡ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. മ​ണ്ഡ​ല​ത്തി​ലേ​ക്ക് ക​ണ​ക്കി​ൽ​പെ​ടാ​ത്ത പ​ണം, ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ എ​ത്തു​ന്നു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കു​ക​യാ​ണ് സം​ഘം. ഇ​തോ​ടൊ​പ്പം ഇ​ത​ര സ​ർ​ക്കാ​ർ​വ​കു​പ്പു​ക​ളും പ​രി​ശോ​ധ​ന​ക​ളു​മാ​യി രം​ഗ​ത്തു​ണ്ട്.
മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, മ​റ്റു നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​നം, വി​പ​ണ​നം, ശേ​ഖ​ര​ണം, ക​ട​ത്ത് എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യി പ​ത്ത​നം​തി​ട്ട ഡി​വി​ഷ​ണ​ല്‍ എ​ക്സൈ​സ് വ​കു​പ്പ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മീ​ഷ​ണ​ര്‍ മാ​ത്യു ജോ​ര്‍​ജ് അ​റി​യി​ച്ചു.
കോ​ന്നി, ചി​റ്റാ​ര്‍, അ​ടൂ​ര്‍ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൊ​ബൈ​ല്‍ പെ​ട്രോ​ളിം​ഗ് യൂ​ണി​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന ക്ഷ​മ​മാ​ണ്. കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ഉ​ള്‍​പ്പെ​ടു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി ഇ​തി​നോ​ട​കം 29 അ​ബ്കാ​രി കേ​സു​ക​ളും, നാ​ല് എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ളും, 52 കോ​ട്പാ കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​ഞ്ച് ലി​റ്റ​ര്‍ ചാ​രാ​യം, 31.7 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം, 110 കി​ലോ ക​ഞ്ചാ​വ്, 12 ലി​റ്റ​ര്‍ ബി​യ​ര്‍, 260 ലി​റ്റ​ര്‍ വാ​ഷ് എ​ന്നി​വ ക​ണ്ടെ​ടു​ത്തു. 29 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
കോ​ന്നി, ചി​റ്റാ​ര്‍, അ​ടൂ​ര്‍ എ​ക്സൈ​സ് റെ​യ്ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍​ക്ക് പോ​ലീ​സ്, ഫോ​റ​സ്റ്റ്, റ​വ​ന്യൂ എ​ന്നീ വ​കു​പ്പു​ക​ളു​മാ​യി സം​യു​ക്ത റെ​യ്ഡു​ക​ളും വാ​ഹ​ന പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​നു​ള്ള നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലും ലേ​ബ​ര്‍ ക്യാ​മ്പു​ക​ളി​ലും എ​ക്സൈ​സ് വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ന്നു വ​രു​ന്നു. കൂ​ടാ​തെ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ലൈ​സ​ന്‍​സ് ചെ​യ്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും സ്പി​രി​റ്റ് സം​ഭ​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടു​ള്ള​താ​യും അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.