സ്വീ​പ് ബോ​ധ​വ​ത്ക​ര​ണം ന​ട​ന്‍ അ​ന​ന്ദു ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും
Tuesday, October 15, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ സ്വീ​പി​ന്‍റെ പ്ര​മാ​ടം പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ട​ര്‍​ന്മാ​ര്‍​ക്കാ​യു​ള്ള അ​വ​ബോ​ധ ക്ലാ​സ് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ്ര​മാ​ടം ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്‍ അ​ന​ന്ദു ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും.
വോ​ട്ടിം​ഗ് മെ​ഷീ​ന്‍, വി​വി പാ​റ്റ് യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം വോ​ട്ട​ര്‍​മാ​ര്‍​ക്കാ​യി പ​രി​ച​യ​പ്പെ​ടു​ത്തും.
രാ​വി​ലെ 11ന് ​കൂ​ട​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ 183, 184, 185 പോ​ളിം​ഗ് ബൂ​ത്ത് പ​രി​ധി​യി​ല്‍ വ​രു​ന്ന വോ​ട്ട​ര്‍​മാ​ര്‍​ക്കാ​യി ക്ലാ​സ് ന​ട​ക്കും.
കൂ​ട​ല്‍ വി​എ​ച്ച്എ​സി​ല്‍ 186, 187, 188, 189 പോ​ളിം​ഗ് ബൂ​ത്ത് പ​രി​ധി​യി​ല്‍ വ​രു​ന്ന വോ​ട്ട​ര്‍​മാ​ര്‍​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കും. സ്വീ​പ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ വി.​എ​സ് വി​ജ​യ​കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ​സ്. ജ​യ​ക​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ബാ​ല​റ്റ് പ​തി​ച്ചു തു​ട​ങ്ങി

പ​ത്ത​നം​തി​ട്ട:​കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ ബാ​ല​റ്റ് പ​തി​ക്കു​ന്ന ഇ​വി​എം ക​മ്മീ​ഷ​നിം​ഗ് ആ​രം​ഭി​ച്ചു. കോ​ന്നി എ​ലി​യ​റ​യ്ക്ക​ല്‍ അ​മൃ​ത വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഇ​വി​എം ക​മ്മീ​ഷ​നിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന​ത്.
അ​തി​ന് ശേ​ഷം അ​മൃ​ത വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സ്‌​ട്രോം​ഗ് റൂ​മി​ലേ​ക്ക് ഇ​വ നീ​ക്കും. ജോ​ലി​ക​ള്‍ ഇ​ന്നും തു​ട​രും. അ​റു​പ​തോ​ളം ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.