ച​ങ്ങ​നാ​ശേ​രി പ​ള്ളി​യി​ൽ 40 ദി​ന​രാ​ത്ര അ​ഖ​ണ്ഡ പ്രാ​ർ​ഥ​ന​യ്ക്ക് തു​ട​ക്ക​മാ​യി
Tuesday, October 15, 2019 10:49 PM IST
ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ലെ ക​ബ​റി​ട പ​ള്ളി​യി​ൽ 40 ദി​ന​രാ​ത്ര​ങ്ങ​ൾ നീ​ളു​ന്ന ക​രു​ണാ​ർ​ഥ​ന അ​ഖ​ണ്ഡ പ്രാ​ർ​ഥ​ന​യ്ക്കു തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ച്ച പ്രാ​ർ​ഥ​ന ന​വം​ബ​ർ 24ന് ​വൈ​കു​ന്നേ​രം ആ​റി​നു സ​മാ​പി​ക്കും. അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ൾ മോ​ണ്‍.​ ജോ​സ​ഫ് വാ​ണി​യ​പ്പു​ര​ക്ക​ൽ വി​ശു​ദ്ധ​കു​ർ​ബാ​നയ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കി​യ​തോ​ടെ​യാ​ണ് പ്രാ​ർ​ഥ​ന ആ​രം​ഭി​ച്ച​ത്. 960മ​ണി​ക്കൂ​ർ നീ​ളു​ന്ന അ​ഖ​ണ്ഡ പ്രാ​ർ​ഥ​ന​യി​ൽ സ​ഭ​യ്ക്കും ദേ​ശ​ത്തി​നും കു​ടും​ബ​ത്തി​നും മ​ക്ക​ൾ​ക്കും വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക നി​യോ​ഗം ദി​വ്യ​സ​ന്നി​ധി​യി​ൽ അ​ർ​പ്പി​ക്കും. വി​ശു​ദ്ധ​കു​ർ​ബാ​ന, അ​നു​ര​ഞ്ജ​ന ശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, യാ​മ​പ്രാ​ർ​ഥ​ന, ജ​പ​മാ​ല, കു​രി​ശി​ന്‍റെ വ​ഴി, വി​ശു​ദ്ധ​ഗ്ര​ന്ഥ പാ​രാ​യ​ണം, നി​ശ​ബ്ദ​ ധ്യാ​നം, വ​ച​ന പ്ര​ഘോ​ഷ​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന​യെ ത്തുട​ർ​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ, ബി​ഷ​പ്പ് സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, ഫാ.​ ഡൊ​മ​നി​ക് വാ​ളന്മനാ​ൽ, ഫാ.​ മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ, ഫാ. ​പോ​ൾ വ​ട​ക്കും​മു​റി, ഫാ.​ ഡേ​വി​സ് ചി​റ​മ്മ​ൽ, ഫാ.​ സ​ന്തോ​ഷ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, സി​സ്റ്റ​ർ ടെ​സ്‌ലി​ൻ സി​എം​സി, ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മാ​ത്ര, ബ്ര​ദ​ർ ബേ​ബി ജോ​ണ്‍ ക​ല​യ​ന്താ​നി, ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കും.