എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​സ്വീ​കാ​ര്യ​ർ: ജോ​ർ​ജ്
Tuesday, October 15, 2019 10:50 PM IST
കോ​ന്നി: യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും കോ​ന്നി​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ സ്വീ​കാ​ര്യ​ർ അ​ല്ലെ​ന്ന് ജ​ന​പ​ക്ഷം നേ​താ​വ് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ. കോ​ന്നി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ര​ണ്ടു മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ ത​ല​യ്ക്കു മു​ക​ളി​ലൂ​ടെ ഒ​രു പ​യ്യ​നെ സ്ഥാ​നാ​ർ​ഥി ആ​ക്കി​യ​തി​ൽ സി​പി​എം, സി​പി​ഐ അ​ണി​ക​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ പ്ര​ധി​ഷേ​ധ​മു​ണ്ട്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ഗ്ര​ഹി​ച്ച സ്ഥാ​നാ​ർ​ഥി​യെ അ​ല്ല അ​വ​ർ​ക്കു ല​ഭി​ച്ച​ത്.
അ​ടൂ​ർ പ്ര​കാ​ശ് നി​ർ​ദേ​ശി​ച്ച ആ​ളെ​പോ​ലും സ്ഥാ​നാ​ർ​ഥി​യാ​ക്കി​യി​ല്ല. അ​ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലും അ​തൃ​പ്തി ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. കെ. ​സു​രേ​ന്ദ്ര​ൻ ഭാ​ഗ്യ​വാ​നാ​ണ്. ഈ ​അ​സം​തൃ​പ്തി​ക​ൾ കെ. ​സു​രേ​ന്ദ്ര​ന് അ​നു​കൂ​ല​മാ​ണ്.
കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന എ​ല്ലാ പ​ദ്ധ​തി​ക​ളു​ടെ​യും 60 ശ​ത​മാ​നം കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ് ത​രു​ന്ന​ത്. കേ​ന്ദ്രം സ​ഹാ​യി​ച്ചു എ​ന്നൊ​രു ന​ന്ദി വാ​ക്കു​പോ​ലും പ​റ​യി​ല്ല.
4600 കോ​ടി രൂ​പ​യോ​ളം പ്ര​ള​യ സ​ഹാ​യ​മാ​യി കി​ട്ടി​യി​ട്ട് പ്ര​ള​യ ബാ​ധി​ധ​ർ​ക്ക് വീ​ടു​പോ​ലും വ​ച്ച് കൊ​ടു​ത്തി​ല്ല. ഒ​ന്നും ചെ​യ്യാ​ത്ത ഒ​രു സ​ർ​ക്കാ​രി​ന് വീ​ണ്ടും വോ​ട്ടു ചോ​ദി​ക്കാ​ൻ പോ​ലും അ​വ​കാ​ശ​മി​ല്ലെ​ന്നും ജോ​ർ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.