മാ​ക്ഫാ​സ്റ്റി​ൽ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ
Wednesday, October 16, 2019 10:40 PM IST
തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ലെ മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്തി. ഹ​രി​ത സാ​ന്പ​ത്തി​ക​രം​ഗ​വും സു​സ്ഥി​ര വി​ക​സ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ ഐ​എം​കെ തി​രു​വ​ന​ന്ത​പു​രം ത​ല​വ​നും ഡീ​നു​മാ​യ ഡോ. ​കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ചെ​റി​യാ​ൻ ജെ. ​കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​മ്മേ​ള​ന​ത്തി​ൽ ശ്രീ​ല​ങ്ക​യി​ലെ വ​യം​ബ സ​ർ​വ​ക​ലാ​ശാ​ല അ​ഗ്രോ ബി​സി​ന​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഉ​ദി​ത്ത് കെ. ​ജ​യ​സിം​ഗ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ​നീ​ഷ് വ​ർ​ഗീ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, സെ​മി​നാ​ർ കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​ആ​ശാ​ല​ക്ഷ്മി, വ​കു​പ്പ് മേ​ധാ​വി ഡോ. ​സു​ധീ​പ് ച​ന്ദ്ര​മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. മി​ക​ച്ച പേ​പ്പ​റി​ന് അ​ധ്യാ​പ​ക​രു​ടെ വി​ഭാ​ഗ​ത്തി​ൽ ഗി​രി​ദീ​പം ബി​സി​ന​സ് സ്കൂ​ളി​ലെ ഡോ. ​വി. സു​ജാ​ദേ​വി​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് ഗി​റ്റ്സ് കോ​ള​ജി​ലെ അ​ക്ഷ​യ് ഉ​ണ്ണി​ത്താ​നും അ​മി​യാ ആ​ർ. നാ​യ​രും അ​ർ​ഹ​രാ​യി. ‌