ജൂ​ണി​യ​ര്‍ അ​ന​ലി​സ്റ്റ് നി​യ​മ​നം ‌‌
Thursday, October 17, 2019 10:54 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി സി​എ​ഫ്ആ​ര്‍​ഡി​യി​ലെ ഫു​ഡ് ക്വാ​ളി​റ്റി മോ​ണ​ട്ട​റിം​ഗ് ല​ബോ​റ​ട്ട​റി​യി​ല്‍ 15000 രൂ​പ പ്ര​തി​മാ​സ വേ​ത​ന നി​ര​ക്കി​ല്‍ ജൂ​നി​യ​ര്‍ അ​ന​ലി​സ്റ്റു​ക​ളെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കും.

കെ​മി​സ്ട്രി, ഫു​ഡ് ടെ​ക്‌​നോ​ള​ജി വി​ഷ​യ​ത്തി​ല്‍ 50 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ കു​റ​യാ​ത്ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഫു​ഡ് പ്രോ​സ​സിം​ഗ് രം​ഗ​ത്തോ ഫു​ഡ് ല​ബോ​റ​ട്ട​റി​ക​ളി​ലോ ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ​ത്തി​ലു​ള്ള പ​രി​ച​യ​വു​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 24. കൂ​ടു​ത​ല്‍ വി​വ​ര​വും അ​പേ​ക്ഷാ​ഫോ​റ​വും www.supplycokerala.com എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. ‌