കൈ​വ​ശ ക​ർ​ഷ​ക​രു​ടെ പ​ട്ട​യം: കോ​ന്നി​യി​ൽ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം ‌ ‌
Thursday, October 17, 2019 10:55 PM IST
‌പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ദി​ന​ങ്ങ​ളി​ൽ കൈ​വ​ശ​ക​ർ​ഷ​ക​രു​ടെ പ​ട്ട​യം കോ​ന്നി​യി​ൽ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്നു. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ല്കി​യ 1843 പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​ക​രം പ​ട്ട​യം ന​ൽ​കു​ന്നു പ​റ​യു​ന്നു.യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ റ​വ​ന്യു​മ​ന്ത്രി​യാ​യി​രു​ന്ന അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2016ൽ ​മ​ന്ത്രി​സ​ഭ​യു​ടെ അ​വ​സാ​ന​കാ​ല​ഘ​ട്ട​ത്തി​ൽ കോ​ന്നി താ​ലൂ​ക്കി​ൽ 1843 പ​ട്ട​യ​ങ്ങ​ൾ അ​നു​വ​ദി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി പ​ട്ട​യ​ത്തി​നു​വേ​ണ്ടി കാ​ത്തി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്നു ഈ ​പ​ട്ട​യ​ങ്ങ​ൾ.

എ​ന്നാ​ൽ പി​ന്നീ​ട് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഈ ​പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കി. കേ​ര​ള​ത്തി​ലു​ട​നീ​ളം പ​ട്ട​യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കോ​ന്നി​യി​ൽ ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ൾ മാ​ത്രം റ​ദ്ദു​ചെ​യ്ത ന​ട​പ​ടി രാ​ഷ്ട്രീ​യ​മാ​യി വി​ല​യി​രു​ത്തി.

കോ​ന്നി​യി​ലെ പ​ട്ട​യ​ങ്ങ​ൾ നി​യ​മാ​നു​സൃ​ത​മാ​യി​രു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ. പ​ട്ട​യം ല​ഭി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ വ​ന​ഭൂ​മി​യി​ലാ​ണെ​ന്നും ഇ​തി​ന് കേ​ന്ദ്രാ​നു​മ​തി ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് വ​ന്നു. പി​ന്നാ​ലെ റ​വ​ന്യു​ഭൂ​മി​യെ​ന്ന പേ​രി​ൽ ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ പ​ട്ട​യം ന​ൽ​കി​യ പ്ര​ദേ​ശം വ​ന​ഭൂ​മി​യാ​ണെ​ന്ന തീ​രു​മാ​ന​വും സ​ർ​ക്കാ​രി​ൽ നി​ന്നു​ണ്ടാ​യി.

1977നു ​മു​ന്പ് കൈ​വ​ശാ​വ​കാ​ശം സ്ഥാ​പി​ച്ചി​ട്ടു​ള്ള ചി​റ്റാ​ർ, സീ​ത​ത്തോ​ട്. ത​ണ്ണി​ത്തോ​ട്, കോ​ന്നി - താ​ഴം, അ​രു​വാ​പ്പു​ലം, ക​ല​ഞ്ഞൂ​ർ വി​ല്ലേ​ജു​ക​ളി​ലാ​യാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​ട്ട​യം ന​ൽ​കി​യി​രു​ന്ന​ത്. കൈ​വ​ശ ക​ർ​ഷ​ക​ർ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം പ​ട്ട​യം ല​ഭി​ച്ച​വ​രു​ടെ കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. പ​ട്ട​യം ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ​പ്ര​തി​വാ​ദ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ ്ന​ൽ​കി​യ രേ​ഖ പോ​ലും റ​ദ്ദാ​ക്കി സ​ർ​ക്കാ​ർ തീ​രു​മാ​ന​മു​ണ്ടാ​യ​ത്.പ​ട്ട​യം റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ജ​ന​രോ​ക്ഷം ഒ​ഴി​വാ​ക്കാ​നാ​യി യ​ഥാ​ർ​ഥ പ​ട്ട​യം ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം റ​വ​ന്യു, വ​നം​മ​ന്ത്രി​മാ​ർ ന​ട​ത്തി.

എ​ന്നാ​ൽ കോ​ന്നി​യി​ലെ പ​ട്ട​യ​ങ്ങ​ൾ മാ​ത്രം തെ​ര​ഞ്ഞു​പി​ടി​ച്ച് റ​ദ്ദാ​ക്കി​യ​തി​നു മ​റു​പ​ടി​യു​ണ്ടാ​യ​തു​മി​ല്ല.റ​വ​ന്യു, വ​നം​വ​കു​പ്പു​മാ​യി ന​ട​ത്തി​യ​സം​യു​ക്ത​പ​രി​ശോ​ധ​ന​യി​ൽ 1970.04ഹെ​ക്ട​ർ ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ൾ കേ​ന്ദ്രാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​ൻ മു​ഖാ​ന്തി​രം പ്രൊ​പ്പോ​സ​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും,കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ കോ​ന്നി​താ​ലൂ​ക്കി​ലെ മ​ല​യോ​ര​ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​മാ​യി സ​ർ​വേ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

ഇ​തു പാ​തി​വ​ഴി​യി​ലെ​ത്തി നി​ൽ​ക്കേ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​തോ​ടെ പ​ട്ട​യം റ​ദ്ദാ​ക്ക​ലി​നെ സാ​ധൂ​ക​രി​ക്കേ​ണ്ട ജോ​ലി കൂ​ടി എ​ൽ​ഡി​എ​ഫി​നു​ണ്ടാ​യി. കോ​ന്നി താ​ലൂ​ക്കി​ൽ മാ​ത്രം നാ​ലാ​യി​ര​ത്തോ​ളം കൈ​വ​ശ ക​ർ​ഷ​ക​ർ പ​ട്ട​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു​ണ്ട്. സീ​ത​ത്തോ​ട്, ചി​റ്റാ​ർ, അ​രൂ​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ട്ട​യ പ്ര​ശ്നം ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. പ​തി​റ്റാ​ണ്ടു​ക​ളാ​യി കൈ​വ​ശ​ത്തി​ലി​രി​ക്കു​ന്ന ഭൂ​മി​യിേ·​ൽ ക​ർ​ഷ​ക​ർ​ക്കു യാ​തൊ​രു അ​വ​കാ​ശ​വു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടു​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​നെ മ​ല​യോ​രം നേ​രി​ടു​ന്ന​ത്. പ​ട്ട​യ​മി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ സ​ഹാ​യ​മോ ബാ​ങ്ക് വാ​യ്പ​യോ ല​ഭി​ക്കി​ല്ല. പ്ര​ള​യ​ത്തി​ൽ ന​ഷ്ട​മാ​യ ഭൂ​മി​ക്കു​പോ​ലും പ​ല​ർ​ക്കും ന​ഷ്ട​പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല.