രാ​ജ്യ​ത്തെ മി​ക​ച്ച ന​ട​ൻ ന​രേ​ന്ദ്ര​മോ​ദി; ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം സ​ർ​ക്കാ​രു​ക​ൾ​ക്കു​ള്ള താ​ക്കീ​താ​ക​ണം: എ.​കെ. ആ​ന്‍റ​ണി
Thursday, October 17, 2019 10:58 PM IST
കോ​ന്നി: ജ​ന​ങ്ങ​ളെ ഭ​രി​ച്ചു മു​ടി​യ്ക്കു​ന്ന കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കു​ള്ള താ​ക്കീ​താ​യി​രി​ക്ക​ണം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ഫ​ല​മെ​ന്ന് എ​ഐ​സി​സി പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം എ. ​കെ. ആ​ന്‍റ​ണി.

കോ​ന്നി​യി​ൽ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ദുഃ​സ​ഹ​സ​മാ​ക്കു​ന്ന​തി​ല്‍ ഈ ​സ​ര്‍​ക്കാ​രു​ക​ള്‍ മ​ത്സ​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രു​ടെ അ​വ​സ്ഥ ഏ​റെ ദു​രി​ത​പൂ​ര്‍​ണ​മാ​യി ക​ഴി​ഞ്ഞു.

രാ​ജ്യ​ത്തെ പ്ര​മു​ഖ ന​ട​ൻ ന​രേ​ന്ദ്ര​മോ​ദി​യാ​ണ്. ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി. ഓ​രോ മേ​ഖ​ല​യി​ലും അ​നു​ദി​നം രാ​ജ്യ​ത്തി​ന്‍റെ സ്ഥി​തി വ​ള​രെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്കു പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്നു. ശ​ബ​രി​മ​ല​യു​ടെ പേ​രി​ൽ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​വ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടി​ല്ല. ക​ര്‍​ഷ​ക​രു​ടെ അ​വ​സ്ഥ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ദ​യ​നീ​യ​മാ​ണ്. റ​ബ​ര്‍ ക​ര്‍​ഷ​ക​ര​ട​ക്കം കൃ​ഷി​യി​ല്‍ നി​ന്നു പി​ന്മാ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ല്‍ റ​ബ​റി​നു​ണ്ടാ​യി​രു​ന്ന വി​ല ഇ​ന്ന് ഇ​ല്ലാ​തെ പോ​യ​തി​ന് ഉ​ത്ത​ര​വാ​ദി ഭ​ര​ണ​ത്തി​ലു​ള്ള​വ​ർ മാ​ത്ര​മാ​ണ്. 2021ല്‍ ​ഭ​ര​ണം മാ​റി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ള്‍ റ​ബ​റി​ന് 200 രൂ​പ താ​ങ്ങു​വി​ല​യാ​യി പ്ര​ഖ്യാ​പി​ക്കും. ക​ര്‍​ഷി​ക​മേ​ഖ​ല​യു​ടെ വി​ക​സ​നം മു​ഖ്യ​ല​ക്ഷ്യ​മാ​യി​രി​ക്കു​മെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ല്‍ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളെ സ്വ​ന്തം അ​ക്കൗ​ണ്ടി​ല്‍ ചേ​ര്‍​ക്കാ​നാ​ണ് എ​ൽ​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മം.

കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ തി​രി​ഞ്ഞു നോ​ക്കാ​തി​രു​ന്ന ഈ ​സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ അ​വ​കാ​ശ​വാ​ദ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ല്‍ ന​ട​പ്പാ​ക്കി​യ കൊ​ച്ചി മെ​ട്രോ അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ള്‍ ഈ ​സ​ര്‍​ക്കാ​ര്‍ അ​വ​രു​ടേ​താ​ക്കി മാ​റ്റാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ഒ​രു ആ​ലോ​ച​ന​യും ഇ​ല്ലാ​ത്ത ന​ട​പ​ടി​ക​ളാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​ത്. ഈ ​വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ തെ​റ്റു​പ​റ്റി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ത​ന്നെ സ​മ്മ​തി​ച്ചി​ട്ടു​ള്ള​താ​ണ്. ആ ​തെ​റ്റ് ഏ​റ്റു​പ​റ​യേ​ണ്ട​ത് പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യ​ല്ല, മു​ഖ്യ​മ​ന്ത്രി​യാ​ണ്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​ല്‍ മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ഏ​ബ്ര​ഹാം വാ​ഴ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ് ലിം​ലീ​ഗ് സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് ക​മ്മ​റ്റി​യം​ഗം കെ.​എ​ന്‍. എ ​ഖാ​ദ​ര്‍ എം​എ​ൽ​എ, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, പ്ര​ഫ. പി.​ജെ.​കു​ര്യ​ന്‍ , കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ , സ്ഥാ​നാ​ർ​ഥി പി. ​മോ​ഹ​ന്‍​രാ​ജ് , ബാ​ബു ജോ​ര്‍​ജ് , മാ​ത്യു കു​ള​ത്തു​ങ്ക​ല്‍ , എ​സ്. സ​ന്തോ​ഷ്കു​മാ​ര്‍ , പ​ന്ത​ളം സു​ധാ​ക​ര​ന്‍ , വി.​പി. സ​ജീ​ന്ദ്ര​ന്‍ എം​എ​ൽ​എ , ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ന്‍ , കെ.​ഇ. അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ , പ​ഴ​കു​ളം മ​ധു, ടോ​മി ക​ല്ലാ​നി , റോ​യി കെ. ​പൗ​ലോ​സ് , കെ.​ഇ. അ​ബ്ദു​ള്‍ റ​ഹ്്മാ​ന്‍, ജോ​ര്‍​ജ് വ​ര്‍​ഗ്ഗീ​സ് , വി​ക്ട​ര്‍ ടി. ​തോ​മ​സ് , ജോ​സ​ഫ് എം ​പു​തു​ശേ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.‌‌