ഏ​നാ​ദി​മം​ഗ​ല​ത്തു പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി മു​ന്ന​ണി​ക​ൾ
Friday, October 18, 2019 10:41 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​വാ​ഗ​ത​യാ​ണ്. 2009ലെ ​മ​ണ്ഡ​ല പു​നഃ​സം​ഘ​ട​നാ വേ​ള​യി​ലാ​ണ് ഏ​നാ​ദി​മം​ഗ​ലം കോ​ന്നി​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. നേ​ര​ത്തെ അ​ടൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ഏ​നാ​ദി​മം​ഗ​ലം.എ​ൽ​ഡി​എ​ഫി​ന്‍റെ ശ​ക്ത​മാ​യ കോ​ട്ട​യാ​ണ് ഏ​നാ​ദി​മം​ഗ​ലം.
ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ന്നി​യി​ലെ പ​ല പ​ഞ്ചാ​യ​ത്തു​ക​ളും രാ​ഷ്ട്രീ​യ​നി​ല​പാ​ട് മാ​റ്റി​യ​പ്പോ​ഴും ഏ​നാ​ദി​മം​ഗ​ലം എ​ൽ​ഡി​എ​ഫി​ന് 540 വോ​ട്ടി​ന്‍റെ ലീ​ഡ് സ​മ്മാ​നി​ച്ചു. യു​ഡി​എ​ഫ് - 3734, എ​ൽ​ഡി​എ​ഫ് - 4860, ബി​ജെ​പി - 4320 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​നി​ല.ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​വും എ​ൽ​ഡി​എ​ഫി​നാ​ണ് 15 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫി​ന് എ​ട്ട് അം​ഗ​ങ്ങ​ളു​ണ്ട്. യു​ഡി​എ​ഫ് - അ​ഞ്ച്, ബി​ജെ​പി - ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു​ള്ള​വ​ർ. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തോ​ടെ എ​ൽ​ഡി​എ​ഫി​ന് ഏ​നാ​ദി​മം​ഗ​ല​ത്ത് മേ​ൽ​ക്കോ​യ്മ വ​ർ​ധി​ച്ച​താ​യി അ​വ​കാ​ശ​വാ​ദ​മു​ണ്ട്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ സ്വ​ന്തം പ​ഞ്ചാ​യ​ത്താ​ണ് ഏ​നാ​ദി​മം​ഗ​ലം.
ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പ്ര​ചാ​ര​ണം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ എ​ൽ​ഡി​എ​ഫി​നാ​യി. വി​ക​സ​ന​നേ​ട്ട​ങ്ങ​ളും അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പി​ൻ​ബ​ല​വു​മാ​ണ് യു​ഡി​എ​ഫി​ന് പി​ന്തു​ണ​യാ​കു​ന്ന​ത്. അ​ടൂ​ർ പ്ര​കാ​ശ് മ​ത്സ​രി​ച്ച​പ്പോ​ൾ ഏ​നാ​ദി​മം​ഗ​ലം യു​ഡി​എ​ഫി​ന് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത് ച​രി​ത്രം. ഇ​ത് ഇ​ത്ത​വ​ണ​യും തു​ട​രാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മു​ന്ന​ണി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ വോ​ട്ടു​വ​ർ​ധ​ന​യാ​ണ് ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ. പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​താ​ണ് നേ​ട്ടം. ബി​ജെ​പി വോ​ട്ടു​വ​ർ​ധ​ന​യി​ലൂ​ടെ ന​ഷ്ട​മാ​യ​തി​ലേ​റെ​യും യു​ഡി​എ​ഫ് വോ​ട്ടു​ക​ളാ​ണ്. എ​ൽ​ഡി​എ​ഫി​ലും വോ​ട്ടു​ചോ​ർ​ച്ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.