എ.​എം. അ​ജി പു​ര​സ്കാ​രം ഡോ.​ബി​ജു​വി​നു സ​മ്മാ​നി​ച്ചു
Friday, October 18, 2019 10:43 PM IST
പ​ത്ത​നം​തി​ട്ട: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ഡോ ​ബി​ജു എ​ന്നും ജ​ന​പ​ക്ഷ​ത്ത് നി​ൽ​ക്കു​ന്ന ച​ല​ച്ചി​ത്ര​കാ​ര​നാ​ണെ​ന്ന് മ​ന്ത്രി കെ ​രാ​ജു. സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ.​എം. അ​ജി​യു​ടെ സ്മ​ര​ണാ​ർ​ത്ഥം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് ഡോ. ​ബി​ജു​വി​ന് സ​മ്മാ​നി​ച്ചു​കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ന്നു​കൊ​ണ്ട് വ്യ​ക്ത​മാ​യ രാഷ്‌ട്രീ യ കാ​ഴ്ച​പ്പാ​ടോ​ടെ നി​ർ​മി​ക്കു​ന്ന സി​നി​മ​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്േ‍​റ​ത്. സി​നി​ക​ൾ നി​ർ​മി​ക്കാൻ ​കൂ​ടി ക​ഴി​ഞ്ഞെ​ങ്കി​ലെ മ​ന​സ്സി​ലു​ള്ള ച​ല​ച്ചി​ത്രം അ​തേ​പ​ടി പ​ക​ർ​ത്താ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്നും മ​ന്ത്രി രാ​ജു പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ.​പി. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റിഎ ​ജ​യ​കു​മാ​ർ, കെ.​എ​ൻ. സ​ത്യാ​ന​ന്ദ​പ്പ​ണി​ക്ക​ർ, ജി​ജി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 10001 രൂ​പ​യും, ശി​ൽ​പ​വും, പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.