വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ട് മു​ന്ന​ണി നേ​താ​ക്ക​ൾ
Friday, October 18, 2019 10:43 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ക്കു​മെ​ന്ന​തി​ൽ മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും നേ​താ​ക്ക​ൾ​ക്ക് സം​ശ​യ​മി​ല്ല. മൂ​ന്നു​പേ​രും വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന​തി​നു പി​ന്നി​ലും ഇ​വ​ർ​ക്ക് നി​ര​ത്താ​ൻ സാ​ധ്യ​ത ക​ണ​ക്കു​ക​ൾ നി​ര​വ​ധി​യാ​ണ്.
കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ്ബിൽ ഇ​ന്ന​ലെ സം​ഘ​ടി​പ്പി​ച്ച സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്ത കെ. ​അ​ന​ന്ത​ഗോ​പ​ൻ (എ​ൽ​ഡി​എ​ഫ്), ബാ​ബു ജോ​ർ​ജ് (യു​ഡി​എ​ഫ്), ഷാ​ജി ആ​ർ. നാ​യ​ർ (എ​ൻ​ഡി​എ) എ​ന്നി​വ​രാ​ണ് ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​സാ​ധ്യ​ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.
കോ​ന്നി​ക്കു​ വേ​ണ്ട​ത് ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​യെ: അ​ന​ന്ത​ഗോ​പ​ൻ
ഭ​ര​ണ​പ​ക്ഷ​ത്തെ ഒ​രു എം​എ​ൽ​എ​യെ​യാ​ണ് കോ​ന്നി​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സ​മി​തി​യം​ഗം കെ. ​അ​ന​ന്ത​ഗോ​പ​ൻ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വി​നൊ​പ്പം വാ​ക്കൗ​ട്ട് ന​ട​ത്താ​ൻ ഒ​രാ​ളെ നി​യ​മ​സ​ഭ​യി​ലേ​ക്ക് അ​യ​യ്ക്കാ​ൻ വോ​ട്ട​ർ​മാ​ർ ത​യാ​റാ​കി​ല്ല. സം​സ്ഥാ​ന​ത്തു വി​ക​സ​ന​രം​ഗ​ത്ത് വ​ൻ​ മു​ന്നേ​റ്റം കു​റി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ നി​ന്ന് കോ​ന്നി​ക്കും പ്ര​യോ​ജ​നം ല​ഭി​ക്കേ​ണ്ട​തു​ണ്ട്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ് കോ​ന്നി​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ത​ങ്ങ​ളു​ടെ സ്വ​ന്ത​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന യു​ഡി​എ​ഫ് ഭ​രി​ക്കു​ന്പോ​ൾ 37 കോ​ടി രൂ​പ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് വേ​ഗ​ത്തി​ൽ എ​ത്തി​ച്ച​ത്.
കോ​ന്നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണാ​നു​മ​തി ന​ൽ​കി​യ​തും കൊ​ക്കാ​ത്തോ​ട് പാ​ലം പ​ണി​ത​തു​മെ​ല്ലാം എ​ൽ​ഡി​എ​ഫാ​ണ്. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​ര​ണ ഘ​ട്ട​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​തും ഫ​ണ്ട് അ​നു​വ​ദി​ച്ച​തും ഇ​പ്പോ​ഴാ​ണ്.
കോ​ന്നി​യി​ൽ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രു​ന്ന​തി​നെ എ​തി​ർ​ത്ത ആ​ളാ​ണ് മോ​ഹ​ൻ​രാ​ജെ​ന്നും അ​ന​ന്ത​ഗോ​പ​ൻ പ​റ​ഞ്ഞു. കോ​ന്നി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്നും ക​ള്ള​വോ​ട്ട് ന​ട​ത്തു​ന്നു​വെ​ന്നു​മൊ​ക്കെ പ്ര​ച​രി​പ്പി​ച്ച് പ​രാ​ജ​യ​ഭീ​തി മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് യു​ഡി​എ​ഫ് ശ്ര​മി​ക്കു​ന്ന​ത്.
വി​ശ്വാ​സി​ക​ളെ വ​ഞ്ചി​ച്ച ബി​ജെ​പി​ക്ക് ജ​നം വോ​ട്ടു ചെ​യ്യി​ല്ല. മ​ഞ്ചേ​ശ്വ​ര​ത്ത് 89 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ട സു​രേ​ന്ദ്ര​ൻ അ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്പോ​ഴും കോ​ന്നി​യി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത് എ​ന്തി​നാ​ണെ​ന്ന് ഇ​പ്പോ​ഴും വ്യ​ക്ത​മ​ല്ലെ​ന്ന് അ​ന​ന്ത​ഗോ​പ​ൻ പ​റ​ഞ്ഞു.
എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചു:
ബാ​ബു ജോ​ർ​ജ്
എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്. വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കി​യ​വ​രാ​ണ ്ബി​ജെ​പി​ക്കാ​ർ. വി​ശ്വാ​സം സം​ര​ക്ഷി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രാ​യി​രു​ന്നെ​ങ്കി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി​യേ​നെ.
വോ​ട്ട് ല​ക്ഷ്യ​മി​ട്ട് വീ​ണ്ടും യു​വ​തി​ക​ളെ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ ബി​ജെ​പി​യും എ​ൽ​ഡി​എ​ഫും ത​യാ​റാ​ക്കു​ന്നു​ണ്ടെ​ന്ന് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു.ക്രി​മി​ന​ൽ സം​ഘ​ത്തെ നി​യോ​ഗി​ച്ച് കോ​ന്നി​യി​ലെ വോ​ട്ടെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എം ശ്ര​മി​ക്കു​ന്നു​ണ്ട്. 10,238 ഇ​ര​ട്ട​വോ​ട്ടു​ക​ൾ യു​ഡി​എ​ഫ് സം​ഘം ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു.
ഇ​വ​ർ വോ​ട്ടു ചെ​യ്യാ​ൻ ശ്ര​മി​ച്ചാ​ൽ യു​ഡി​എ​ഫ് ത​ട​യും. ജി​ല്ലാ നേ​തൃ​ത്വ​ത്തി​നു​പോ​ലും താ​ത്പ​ര്യ​മി​ല്ലാ​ത്ത​യാ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കി അ​വ​ത​രി​പ്പി​ച്ച​തി​ലൂ​ടെ പ്ര​ചാ​ര​ണ​രം​ഗ​ത്തും സി​പി​എം പി​ന്നി​ലാ​യി. വി​ക​സ​ന തു​ട​ർ​ച്ച​യാ​ണ് കോ​ന്നി മ​ണ്ഡ​ല​ത്തി​ൽ വേ​ണ്ട​ത്.
കോ​ന്നി​യി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​നെ സ്വ​ന്തം പി​ള്ള​യാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്്‌ട്രീയ​ല​ക്ഷ്യ​ത്തി​ലാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​മീ​പ​കാ​ല​ത്ത് എ​ത്തി​യ ആ​രോ​ഗ്യ​മ​ന്ത്രി പോ​ലും കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ലെ വൈ​ദ​ഗ്ധ്യ​വും പൂ​ർ​ത്തീ​ക​ര​ണ​വും ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ടു​പോ​യി. ഇ​ത്ര​യും കാ​ലം ഈ ​പ​ദ്ധ​തി​യെ വൈ​കി​പ്പി​ച്ച എ​ൽ​ഡി​എ​ഫ് ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ മൂ​ന്ന​ര​വ​ർ​ഷ​വും പ്ര​തി​പ​ക്ഷ എം​എ​ൽ​എ​യു​ടെ മ​ണ്ഡ​ല​മെ​ന്ന പേ​രി​ൽ കോ​ന്നി​യെ അ​വ​ഗ​ണി​ച്ചു. കോ​ന്നി നി​വാ​സി​ക​ളു​ടെ പ​ട്ട​യം മാ​ത്ര​മാ​ണ് റ​ദ്ദു​ചെ​യ്ത​ത്. ഇ​ത്ത​രം അ​വ​ഗ​ണ​ന​ക​ൾ​ക്കെ​തി​രേ ജ​നം പ്ര​തി​ക​രി​ക്കു​മെ​ന്ന് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു.
സ്ഥാ​നാ​ർ​ഥി​യു​ടെ ജ​ന​പി​ന്തു​ണ പ്ര​ധാ​ന ഘ​ട​കം: ഷാ​ജി ആ​ർ. നാ​യ​ർ
കെ. ​സു​രേ​ന്ദ്ര​നു കോ​ന്നി മ​ണ്ഡ​ല​ത്തി​ൽ ല​ഭി​ച്ചി​ട്ടു​ള്ള സ്വീ​കാ​ര്യ​ത​യാ​ണ് ഈ ​വോ​ട്ടെ​ടു​പ്പി​ലെ പ്ര​ധാ​ന ഘ​ട​ക​മെ​ന്ന് ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ആ​ർ. നാ​യ​ർ. വി​ശ്വാ​സ​സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച​യാ​ളാ​ണ് സു​രേ​ന്ദ്ര​ൻ.
എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലും​പെ​ട്ട വി​ശ്വാ​സി​ക​ൾ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു. സ്വ​ന്തം പാ​ർ​ട്ടി​യി​ൽ പോ​ലും ത​ഴ​യ​പ്പെ​ട്ട​വ​രാ​ണ് യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് മു​ന്ന​ണി​ക​ളി​ലും എ​തി​ർ​പ്പു​ക​ളു​ണ്ടാ​യി.
ഇ​രു​മു​ന്ന​ണി​ക​ളും ത​ങ്ങ​ളി​ൽ നി​ന്ന​ക​റ്റി നി​ർ​ത്തി​യി​രു​ന്ന ന്യൂ​ന​പ​ക്ഷ പ്ര​ബ​ല​വി​ഭാ​ഗ​ങ്ങ​ൾ ഇ​ത്ത​വ​ണ ബി​ജെ​പി​ക്കു പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തു​ന്നു. രാഷ്‌ട്രീ യ​മാ​യ ഒ​രു പൊ​ളി​ച്ചെ​ഴു​ത്ത് കോ​ന്നി​യി​ലു​ണ്ടാ​കും.
ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് 22,000 വോ​ട്ടു​ക​ളു​ടെ​യും എ​ൽ​ഡി​എ​ഫി​ന് 6000 വോ​ട്ടു​ക​ളു​ടെ​യും കു​റ​വു​ണ്ടാ​യി.
ബി​ജെ​പി​ക്കു മാ​ത്ര​മാ​ണ് വോ​ട്ട് വ​ർ​ധി​ച്ച​ത്. ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ പാ​ർ​ല​മെ​ന്‍റി​ന് നി​യ​മ​നി​ർ​മാ​ണം സാ​ധ്യ​മ​ല്ല. കേ​സി​ൽ അ​ന്തി​മ​വി​ധി വ​രു​ന്പോ​ൾ വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന് എ​തി​രാ​ണെ​ങ്കി​ൽ നി​യ​മ​നി​ർ​മാ​ണം ഉ​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രും ബി​ജെ​പി നേ​തൃ​ത്വ​വും ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഷാ​ജി പ​റ​ഞ്ഞു.