ഇ​ര​ട്ട​വോ​ട്ട് ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​ത് സി​പി​എം സ​മ്മ​ർ​ദം​മൂ​ല​മെ​ന്ന് ഡി​സി​സി
Saturday, October 19, 2019 10:32 PM IST
പ​ത്ത​നം​തി​ട്ട: ഇ​ര​ട്ട​വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ് ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​കാ​ത്ത​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ആ​രോ​പി​ച്ചു. ഇ​ര​ട്ട​വോ​ട്ട് ആ​രോ​പ​ണം അം​ഗീ​ക​രി​ക്കാ​തെ അ​തി​നെ ന്യാ​യീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ച സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു.കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന​ധി​കൃ​ത​മാ​യി വീ​ടു​ക​ളി​ലും ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​ള്ള​വ​രെ മാ​റ്റു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ക​ണ്ണൂ​രി​ൽ നി​ന്നും മ​റ്റും പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ബി​ജെ​പി, സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മ​ണ്ഡ​ല​ത്തി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​രെ ര​ഹ​സ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മ​ണ്ഡ​ല​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​ക്ര​മ​ത്തി​നു പ​ദ്ധ​തി​യി​ടു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.