പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ വോ​ട്ടെ​ടു​പ്പ് ജി​ല്ലാ ക​ള​ക്ട​ർ ത​ൽ​സ​മ​യം നി​രീ​ക്ഷി​ക്കും; ക​ള്ള​വോ​ട്ട് ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി
Saturday, October 19, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ൽ കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​ശ്ന​ബാ​ധി​ത, സാ​ധ്യ​ത ബൂ​ത്തു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ​ക​ള​ക്ട​ർ പി.​ബി. നൂ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്നും വെ​ബ്കാ​സ്റ്റിം​ഗ് മു​ഖേ​ന നി​രീ​ക്ഷി​ക്കും.

പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന വെ​ബ്കാ​മ​റ​യി​ൽ നി​ന്നു​ള്ള ത​ൽ​സ​മ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് എ​ലി​യ​റ​ക്ക​ൽ അ​മൃ​ത വൊ​ക്ക​ഷ​ണ​ൽ ഹൈ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്ന് വീ​ക്ഷി​ക്കു​ക. 22 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളും നാ​ല് പ്ര​ശ്ന​സാ​ധ്യ​താ ബൂ​ത്തു​ക​ളു​മാ​ണു​ള്ള​ത്. ഇ​തി​ൽ 17 ബൂ​ത്തു​ക​ളി​ൽ വെ​ബ് കാ​സ്റ്റിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത മ​റ്റ് ഒ​ന്പ​ത് ബൂ​ത്തു​ക​ളി​ൽ ലൈ​വ് സി​സി​ടി​വി സൗ​ക​ര്യ​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തു​കൂ​ടാ​തെ 48 ബൂ​ത്തു​ക​ളി​ൽ പോ​ലീ​സ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ 48 മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. ക​ള്ള വോ​ട്ടു​ക​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും ശ​ക്ത​മാ​യ സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വോ​ട്ടെ​ടു​പ്പ് ദി​വ​സം പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ബൂ​ത്തു​ക​ളി​ൽ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​ക്ക് സ​മീ​പ​ത്താ​യി സ്ഥാ​പി​ക്കു​ന്ന വെ​ബ്കാ​മ​റ, വോ​ട്ട​ർ പോ​ളിം​ഗ് ബൂ​ത്തി​ന​ക​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തു മു​ത​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഒ​പ്പി​യെ​ടു​ക്കു​ക. ജി​ല്ല​യി​ലെ അ​ക്ഷ​യ സം​രം​ഭ​ക​ർ​ക്കാ​ണ് വെ​ബ്കാ​സ്റ്റിം​ഗി​ന്‍റെ ചു​മ​ത​ല. ബി​എ​സ്എ​ൻ​എ​ൽ ആ​ണ് വെ​ബ്കാ​സ്റ്റിം​ഗി​ന് ആ​വ​ശ്യ​മാ​യ നെ​റ്റ്വ​ർ​ക്ക് ന​ൽ​കു​ന്ന​ത്.

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വെ​ബ്കാ​സ്റ്റിം​ഗി​ന്‍റെ ട്ര​യ​ൽ റ​ണ്‍ ഇ​ന്നു ന​ട​ത്തും. ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വെ​ബ്കാ​സ്റ്റി​ങ് നി​രീ​ക്ഷി​ക്കു​ന്ന​ത് ക​ള​ക്ട​ർ​ക്ക് പു​റ​മേ, തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, എ​ൻ​ഐ​സി ജീ​വ​ന​ക്കാ​ർ, ക​ഐ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ, ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ ഒ​രു പാ​ന​ൽ ത​ന്നെ​യു​ണ്ടാ​കും. ജി​ല്ലാ ഐ​ടി മി​ഷ​ൻ പ്രൊ​ജ​ക്ട് മാ​നേ​ജ​ർ ഷെ​യി​ൻ ജോ​സി​നാ​ണ് വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​ന​ത്തി​ന്‍റെ ചു​മ​ത​ല.

സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ കാ​ര​ണം വെ​ബ്കാ​സ്റ്റിം​ഗ് സൗ​ക​ര്യം സാ​ധ്യ​മാ​കാ​ത്ത മ​റ്റ് ഒ​ന്പ​ത് ബൂ​ത്തു​ക​ളി​ൽ സി​സി​ടി​വി സം​വി​ധാ​ന​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ടി.​ആ​ർ. അ​ഹ​മ്മ​ദ് ക​ബീ​റി​ന്‍റെ​യും പി​ഡ​ബ്ല്യു​ഡി ഇ​ല​ക്ട്രോ​ണി​ക്സ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ മാ​ത്യു ജോ​ണി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഹാ​ർ​ഡ് ഡി​സ്കി​ൽ പ​ക​ർ​ത്തി ഇ​ല​ക്ഷ​ൻ ഓ​ഫീ​സി​ൽ സൂ​ക്ഷി​ക്കും.