പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പു​റ​പ്പെ​ട്ടു ‌
Sunday, October 20, 2019 10:59 PM IST
കോ​ന്നി: എ​ലി​യ​റ​യ്ക്ക​ൽ അ​മൃ​ത ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സി​ൽ നി​ന്ന് കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 212 ബൂ​ത്തു​ക​ളി​ലേ​ക്കു​മു​ള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്ന​ലെ ന​ട​ന്നു. രാ​വി​ലെ മു​ത​ൽ ഇ​തി​നു​ള്ള ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചി​രു​ന്നു.

വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഏ​റ്റ​വും ദൂ​രം​കൂ​ടി​യ ആ​വ​ണി​പ്പാ​റ, ഗ​വി, കൊ​ച്ചു​പ​ന്പ, മൂ​ഴി​യാ​ർ തു​ട​ങ്ങി​യ ബൂ​ത്തു​ക​ളി​ലേ​ക്കാ​ണ് ആ​ദ്യം വി​ത​ര​ണം ന​ട​ത്തി​യ​ത്. 19 കൗ​ണ്ട​റു​ക​ളി​ൽ നി​ന്നും പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ ശേ​ഖ​രി​ച്ചു​കൊ​ണ്ടു പോ​കു​വാ​നു​ള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. ബൂ​ത്തു​ക​ളി​ലേ​ക്കു പ്ര​ത്യേ​ക വാ​ഹ​ന​ങ്ങി​ലാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​പോ​യ​ത്.

212 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് 1016 ജീ​വ​ന​ക്കാ​രെ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ശ്ന​സാ​ധ്യ​ത, പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ വോ​ട്ടിം​ഗ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി 48 മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രെ ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ നി​യ​മ​ന ഉ​ത്ത​ര​വ് പ​രി​ശോ​ധി​ച്ച് ഡ്യൂ​ട്ടി നി​ർ​ണ​യം ന​ട​ത്തി​യാ​ണ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ന​ട​ന്ന​ത്.

ഇ​ന്ന് 212 ബൂ​ത്തു​ക​ളി​ലേ​ക്കാ​യി 25 സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​രെ ജി​പി​എ​സ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​മു​ൾ​പ്പെ​ടെ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഈ ​വാ​ഹ​ന​ങ്ങ​ളി​ലെ​ല്ലാം ബൂ​ത്തു​ക​ളി​ൽ പ്ര​ശ്ന​മു​ണ്ടാ​യാ​ൽ ന​ൽ​കാ​നു​ള്ള അ​ഡീ​ഷ​ണ​ൽ യ​ന്ത്ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ വാ​ഹ​ന​ത്തി​ലു​ണ്ടാ​കും.

22 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളും നാ​ല് പ്ര​ശ്ന​സാ​ധ്യ​താ ബൂ​ത്തു​ക​ളു​മാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 17 ബൂ​ത്തു​ക​ളി​ൽ വെ​ബ് കാ​സ്റ്റിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത മ​റ്റ് ഒ​ന്പ​ത് ബൂ​ത്തു​ക​ളി​ൽ ലൈ​വ് സി​സി​ടി​വി സൗ​ക​ര്യ​വും ചെ​യ്തി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

ബൂ​ത്തു​ക​ളി​ൽ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​ക്ക് സ​മീ​പ​ത്താ​യി സ്ഥാ​പി​ക്കു​ന്ന വെ​ബ്കാ​മ​റ, വോ​ട്ട​ർ പോ​ളിം​ഗ് ബൂ​ത്തി​ന​ക​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തു മു​ത​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഒ​പ്പി​യെ​ടു​ക്കു​ക. അ​തു​കൂ​ടാ​തെ 48 ബൂ​ത്തു​ക​ളി​ൽ പോ​ലീ​സ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ 48 മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.

ക​ള്ള വോ​ട്ടു​ക​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും ശ​ക്ത​മാ​യ സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ത​ക​രാ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലു​ണ്ടാ​കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​വ നേ​രി​ടാ​ൻ വി​ദ​ഗ്ധ പ​രി​ശീ​ല​നം ല​ഭി​ച്ച നാ​ലു ട്ര​ബി​ൾ ഷൂ​ട്ടിം​ഗ് ടീ​മി​നെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

വ​ര​ണാ​ധി​കാ​രി​യും എ​ൽ​ആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​മാ​യ എം.​ബി. ഗി​രീ​ഷ്, ഉ​പ വ​ര​ണാ​ധി​കാ​രി സി.​പി. രാ​ജേ​ഷ്കു​മാ​ർ, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ടി.​ആ​ർ. അ​ഹ​മ്മ​ദ് ക​ബീ​ർ, കോ​ന്നി ത​ഹ​സി​ൽ​ദാ​ർ കെ.​എ​സ്. ന​സി​യ, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സി. ​ഗം​ഗാ​ധ​ര​ൻ ത​ന്പി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌