കോ​ന്നി ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് ‌‌
Sunday, October 20, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ ണ് വോ​ട്ടെ​ടു​പ്പ്. 11 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 212 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ വോ​ട്ടെ​ടു​പ്പി​ന് സ​ജ്ജ​മാ​യി.

770 പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ 1,98,974 വോ​ട്ട​ർ​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. 1,04,456 സ്ത്രീ​ക​ളും 94,517 പു​രു​ഷ​ൻ​മാ​രും ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റും അ​ട​ക്കം വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ണ്ട്. 1018 സ​ർ​വീ​സ് വോ​ട്ടു​ക​ളും മ​ണ്ഡ​ല​ത്തി​ലു​ണ്ട്.

ഗ​വി മു​ത​ൽ അ​ടൂ​ർ താ​ലൂ​ക്ക് അ​തി​ർ​ത്തി​വ​രെ നീ​ണ്ടു കി​ട​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ലെ സു​ര​ക്ഷ​യ്ക്കാ​യി കേ​ന്ദ്ര​സേ​ന​യ​ട​ക്കം എ​ത്തി​യി​ട്ടു​ണ്ട്.അ​ഞ്ച് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

കെ.​യു. ജ​നീ​ഷ് കു​മാ​ർ (സി​പി​എം), പി. ​മോ​ഹ​ൻ​രാ​ജ് (കോ​ണ്‍​ഗ്ര​സ്), കെ. ​സു​രേ​ന്ദ്ര​ൻ (ബി​ജെ​പി), ജോ​മോ​ൻ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ (സ്വ​ത​ന്ത്ര​ൻ), ശി​വാ​ന​ന്ദ​ൻ (സ്വ​ത​ന്ത്ര​ൻ) എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ ആ​റ് മ​ണി​ക​ഴി​ഞ്ഞും വോ​ട്ടെ​ടു​പ്പ് നീ​ണ്ടാ​ൽ പ്രി​സൈ​ഡിം​ഗ്് ഓ​ഫീ​സ​ർ ഒ​പ്പി​ട്ട ടോ​ക്ക​ണ്‍ വി​ത​ര​ണം ചെ​യ്യും.

ടോ​ക്ക​ണ്‍ കൈ​പ്പ​റ്റി​യ വോ​ട്ട​ർ​മാ​ർ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച​തി​നു​ശേ​ഷ​മേ പോ​ളിം​ഗ്് ബൂ​ത്ത് വി​ട്ടു​പോ​കാ​ൻ പാ​ടു​ള്ളൂ.

ഗ​വി, മൂ​ഴി​യാ​ർ, ആ​വ​ണി​പ്പാ​റ തു​ട​ങ്ങി വ​ന​മേ​ഖ​ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ബൂ​ത്തു​ക​ളി​ല​ട​ക്കം പ്ര​ത്യേ​ക നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.

വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ഇ​ന്നു രാ​ത്രി ത​ന്നെ കോ​ന്നി എ​ലി​യ​റ​യ്ക്ക​ൽ അ​മൃ​ത വി​എ​ച്ച്എ​സ്എ​സി​ലെ സ്ട്രോം​ഗ് റൂ​മി​ലേ​ക്കു മാ​റ്റും.

24നു ​രാ​വി​ലെ എ​ട്ടു​മു​ത​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ. ‌
‌ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വാ​ഹ​ന സൗ​ക​ര്യം, ക്യൂ ​നി​ൽ​ക്കേ​ണ്ട​തി​ല്ല ‌‌

മ​ണ്ഡ​ല​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 2449 സ​മ്മ​തി​ദാ​യ​ക​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ എ​ത്തു​ന്ന​തി​ന് ഓ​രോ സെ​ക്ട​റി​ലും ഓ​രോ വാ​ഹ​നം എ​ന്ന ക്ര​മ​ത്തി​ൽ 25 വാ​ഹ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

വീ​ൽ​ചെ​യ​റു​ക​ൾ ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ​ക്ക് അ​വ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. കൂ​ടാ​തെ ഡോ​ളി സൗ​ക​ര്യം ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ​ക്ക് അ​ത് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ബൂ​ത്തു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ക്യൂ ​നി​ൽ​ക്കാ​തെ വോ​ട്ടു​ചെ​യ്യാ​ൻ ക്ര​മീ​ക​ര​ണ​മു​ണ്ടാ​കും. ‌

‌വോ​ട്ട​ർ​മാ​ർ കു​റ​വ് ആ​വ​ണി​പ്പാ​റ​യി​ൽ, കൂടുതൽ ചി​റ്റാ​ർ എ​സ്റ്റേ​റ്റ് എ​ൽ​പി​എ​സി​ൽ ‌
‌മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ ചി​റ്റാ​ർ എ​സ്റ്റേ​റ്റ് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലാ​ണ്. 1402 വോ​ട്ട​ർ​മാ​രാ​ണ് ചി​റ്റാ​ർ എ​സ്റ്റേ​റ്റ് സ്കൂ​ളി​ലു​ള്ള​ത്. 690 പു​രു​ഷ​ൻ​മാ​രും 712 സ്ത്രീ​ക​ളു​മാ​ണ് ബൂ​ത്തി​ൽ വോ​ട്ട​ർ​മാ​രാ​യു​ള്ള​ത്.

ഏ​റ്റ​വും കു​റ​വ് വോ​ട്ട​ർ​മാ​ർ അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ ആ​വ​ണി​പ്പാ​റ ഗി​രി​ജ​ൻ കോ​ള​നി​യി​ലെ ആ​ങ്ക​ണ​വാ​ടി ബൂ​ത്തി​ലാ​ണ്. 66 വോ​ട്ട​ർ​മാ​ർ. 30 പു​രു​ഷ​ൻ​മാ​രും 36 സ്ത്രീ​ക​ളു​മാ​മ് ആ​വ​ണി​പ്പാ​റ​യി​ലെ വോ​ട്ട​ർ​മാ​ർ. ‌

‌17 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വെ​ബ് കാ​സ്റ്റിം​ഗ് ‌

‌212 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ 22 എ​ണ്ണം പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളും നാ​ലെ​ണ്ണം പ്ര​ശ്ന​സാ​ധ്യ​താ ബൂ​ത്തു​ക​ളു​മാ​ണു​ള്ള​ത്. ഇ​തി​ൽ 17 ബൂ​ത്തു​ക​ളി​ൽ വെ​ബ് കാ​സ്റ്റിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത മ​റ്റ് ഒ​ന്പ​ത് ബൂ​ത്തു​ക​ളി​ൽ സി​സി​ടി​വി സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. ജി​ല്ലാ ക​ള​ക്ട​ർ നേ​രി​ട്ടും ക​ണ്‍​ട്രോ​ൾ റൂ​മി​ലും വെ​ബ് കാ​സ്റ്റിം​ഗ് സൂ​ക്ഷ​മ​മാ​യി നി​രീ​ക്ഷി​ക്കും. ‌

‌അ​ഞ്ച് മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ ‌

‌മ​ണ്ഡ​ല​ത്തി​ൽ അ​ഞ്ച് മോ​ഡ​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ളും സ്ത്രീ​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​ന്ത്രി​ക്കു​ന്ന ഒ​രു പോ​ളിം​ഗ് ബൂ​ത്തും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​ന്നി അ​മൃ​ത വി​എ​ച്ച്എ​സ്എ​സി​ലെ 76 -ാം ന​ന്പ​റി​ലാ​ണ് വ​നി​താ ബൂ​ത്ത് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​ന്നി ജി​എ​ച്ച്എ​സ്എ​സ് (മെ​യി​ൻ ബി​ൽ​ഡി​ങ്ബൂ​ത്ത് ന​ന്പ​ർ 69), കോ​ന്നി എ​ൽ​പി സ്കൂ​ൾ (ബൂ​ത്ത് ന​ന്പ​ർ 73), വ​ള്ളി​ക്കോ​ട് മ​യ​ലി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി​സ്കൂ​ൾ ബൂ​ത്ത് ന​ന്പ​ർ 129), വ​ള്ളി​ക്കോ​ട് പു​തി​യി​ട​ത്തു​കാ​വ് ദേ​വ​സ്വം​ബോ​ർ​ഡ് യു​പി​എ​സ ്(ബൂ​ത്ത് ന​ന്പ​ർ 133), മ​ങ്ങാ​രം ന്യൂ​മാ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ (ബൂ​ത്ത് ന​ന്പ​ർ 142) എ​ന്നീ പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ. തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച വോ​ട്ട​ർ​മാ​രു​ടെ സം​ശ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സേ​വ​ന​സ​ന്ന​ദ്ധ​രാ​യി വാ​ള​ണ്ടി​യ​ർ​മാ​രെ ഇ​ത്ത​രം ബൂ​ത്തു​ക​ളി​ൽ സ​ജ്ജീ​ക​രി​ക്കും. കൂ​ടാ​തെ ഫീ​ഡിം​ഗ് സ്റ്റേ​ഷ​ൻ, വി​ശ്ര​മ സൗ​ക​ര്യം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി റാം​ന്പ്, ഡോ​ളി സം​വി​ധാ​നം, വെ​ള്ളം, ഇ​ല​ക്ട്രി​സി​റ്റി, ഫ​ർ​ണി​ച്ച​ർ, ശു​ചി​മു​റി എ​ന്നി​വ​യും മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ‌

‌1016 ജീ​വ​ന​ക്കാ​ർ ‌‌

212 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് 1016 ജീ​വ​ന​ക്കാ​രെ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. 848 പേ​രെ​യാ​ണ് ആ​വ​ശ്യ​മു​ള്ള​ത്. 168 പേ​രെ റി​സ​ർ​വാ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​ശ്ന​സാ​ധ്യ​ത, പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ വോ​ട്ടി​ങ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി 48 മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രെ ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ‌

‌200 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്ക​രു​ത് ‌‌

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ 200 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ല. പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ 100 മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ പൊ​തു​സ്ഥ​ല​ത്തോ സ്വ​കാ​ര്യ സ്ഥ​ല​ത്തോ യാ​തൊ​രു വി​ധ​ത്തി​ലും വോ​ട്ട​ർ​മാ​രെ സ്വാ​ധി​നി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളോ, പോ​സ്റ്റ​റു​ക​ളോ ബാ​ന​റു​ക​ളോ അ​നു​വ​ദി​ക്കി​ല്ല. ‌

‌മൊ​ബൈ​ൽ ഫോ​ണി​ന് നി​യ​ന്ത്ര​ണം ‌‌

പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ 100 മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍, കോ​ഡ്ലെ​സ് ഫോ​ണ്‍ എ​ന്നി​വ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര​ല്ലാ​തെ മ​റ്റാ​രും ഉ​പ​യോ​ഗി​ക്ക​രു​ത്.

പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്കു​ള്ളി​ൽ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫ് ചെ​യ്യേ​ണ്ട​തും ആ​വ​ശ്യ​മെ​ങ്കി​ൽ ബൂ​ത്തി​നു പു​റ​ത്തു​പോ​യി സം​സാ​രി​ക്ക​ണം. പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ 100 മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ ലൗ​ഡ് സ്പീ​ക്ക​ർ, മെ​ഗാ​ഫോ​ണ്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​ത്തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്.

റി​ക്കോ​ർ​ഡ് ചെ​യ്ത ശ​ബ്ദ​ങ്ങ​ളോ ആം​പ്ലി​ഫ​യ​റു​ക​ളോ ഉ​പ​യോ​ഗി​ച്ചാ​ൽ അ​ത്ത​രം ഉ​പ​ക​ര​ ണ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടുക്കും.

പു​റ​മേ നി​ന്നു​ള്ള​വ​ർ മ​ണ്ഡ​ലം വി​ട്ടു പോ​ക​ണം ‌‌

കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് മ​ണ്ഡ​ല​ത്തി​നു​പു​റ​ത്തു നി​ന്ന് എ​ത്തി​യി​ട്ടു​ള്ള രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ മ​ണ്ഡ​ലം വി​ട്ടു പോ​ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി നൂ​ഹ് അ​റി​യി​ച്ചു.
ച​ട്ടം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​ തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. ‌