ആ​ത്മീ​യ​ത​യി​ൽ സ്വാ​ർ​ഥ​ത ക​ല​ർ​ന്നാ​ൽ സു​വി​ശേ​ഷ​ത്തി​നു പ്ര​സ​ക്തി​യി​ല്ല: മാ​ർ തോ​മ​സ് ത​റ​യി​ൽ ‌
Sunday, October 20, 2019 10:59 PM IST
തി​രു​വ​ല്ല: സ്വാ​ർ​ഥ ലാ​ഭ​ത്തി​നു വേ​ണ്ടി ആ​ത്മീ​യ​ത ഉ​പ​യോ​ഗി​ക്കു​ന്ന കാ​ല​ഘ​ട്ട​മാ​ണി​തെ​ന്നും ഇ​തി​നെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​തോ​മ​സ് ത​റ​യി​ൽ. പ​ന്ത്ര​ണ്ടാ​മ​ത് തി​രു​വ​ല്ല ക​രി​സ്മാ​റ്റി​ക് സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ത്മീ​യ​ത​യി​ൽ സ്വാ​ർ​ഥ​ത​യു​ടെ പ​രി​വേ​ഷം ക​ട​ന്നു വ​രു​മ്പോ​ൾ സു​വി​ശേ​ഷ​ത്തി​ന്‍റെ പ്ര​സ​ക്തി ന​ഷ്ട​മാ​കു​മെ​ന്നും മാ​ർ തോ​മ​സ് ത​റ​യി​ൽ പ​റ​ഞ്ഞു.

നി​ങ്ങ​ൾ ലോ​കം മു​ഴു​വ​ൻ പോ​യി സ​ക​ല​രോ​ടും സു​വി​ശേ​ഷം പ​റ​യു​ക​യെ​ന്നാ​ണ് ഈ​ശോ ന​മ്മെ പ്ര​ബോ​ധി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഇ​ന്ന്ന​മ്മു​ടെ സ്വാ​ർ​ഥ ലാ​ഭ​ത്തി​നു വേ​ണ്ടി സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ദൈ​വ​ത്തെ ആ​രാ​ധി​ച്ചു പോ​രു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​ത് സ്വാ​ർ​ഥ​ത​യി​ലൂ​ടെ​യു​ള്ള ആ​ത്മീ​യ​ത​യാ​ണ്.

സു​വി​ശേ​ഷം പ​റ​യാ​ൻ വി​ളി​ക്ക​പ്പെ​ട്ട സ​ഭാ മ​ക്ക​ൾ സു​വി​ശേ​ഷം പ​റ​യാ​ൻ ല​ജ്ജി​ക്കു​ക​യാ​ണ്. ഇ​ത് സ​ഭ​യെ ജീ​ർ​ണാ​വ​സ്ഥ​യി​ൽ എ​ത്തി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​തി​രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ചെ​റി​യാ​ൻ താ​ഴ​മ​ൺ, ഫാ. ​ചെ​റി​യാ​ൻ രാ​മ​നാ​ലി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, റ​വ.​ഡോ. ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ, ഫാ. ​മാ​ത്യു പു​ന​ക്കു​ളം, റ​വ. ഡോ. ​തോ​മ​സു​കു​ട്ടി പ​തി​നെ​ട്ടി​ൽ, ഫാ. ​എ​ബി വ​ട​ക്കും​ത​ല, റ​വ. ഡോ. ​മാ​ത്യു മ​ഴു​വ​ഞ്ചേ​രി, ഫാ. ​സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ, ഫാ. ​ഏ​ബ്ര​ഹാം വ​ലി​യ​കു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം കാ​ർ​മ​ൽ റി​ട്രീ​റ്റ് സെ​ന്‍റ​റി​ലെ ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ച​ന ശു​ശ്രൂ​ഷ​യും ന​ട​ന്നു.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും നൂ​റ് ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു.
24നു ​ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ക്കും.

എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ. ഫാ.​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ലും സം​ഘ​വും നേ​തൃ​ത്വം ന​ൽ​കും. ‌