ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്ര​മേ​ള ഇ​ന്നു മു​ത​ൽ ‌‌
Sunday, October 20, 2019 10:59 PM IST
തി​രു​വ​ല്ല: റ​വ​ന്യു​ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, സാ​മൂ​ഹി​ക​ശാ​സ്ത്ര, ഐ​ടി , പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​ക​ൾ ഇ​ന്നു മു​ത​ൽ 23 വ​രെ തി​രു​വ​ല്ല​യി​ൽ ന​ട​ക്കും.ഇ​ന്ന് ര​ജി​സ്ട്രേ​ഷ​ൻ. നാ​ളെ ബാ​ലി​കാ​മ​ഠം എ​ച്ച്എ​സ്എ​സി​ൽ ശാ​സ്ത്ര​മേ​ള, ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ൽ സാ​മൂ​ഹി​ക​ശാ​സ്ത്ര​മേ​ള, എ​സ്്സി​എ​സ് എ​ച്ച്എ​സ്എ​സി​ൽ ഗ​ണി​ത​ശാസ്ത്ര​മേ​ള, ഡ​യ​റ്റ്, എം​ജി​എം​എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള എ​ന്നി​വ ന​ട​ക്കും. 23നാ​ണ് പ്ര​ദ​ർ​ശ​നം. ‌

‌മാ​ർ​ത്തോ​മ്മാ എ​ച്ച്എ​സ്എ​സ് ചാ​ന്പ്യ​ൻ​മാ​ർ

പ​ത്ത​നം​തി​ട്ട: ഉ​പ​ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ 556 പോ​യി​ന്‍റു​ക​ളോ​ടെ പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​വും പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ൽ ര​ണ്ടാം​സ്ഥാ​ന​വും സ്കൂ​ളി​നു ല​ഭി​ച്ചു. ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഐ​ടി മേ​ള, യു​പി വി​ഭാ​ഗം ശാ​സ്ത്ര​മേ​ള എ​ന്നി​വ​യി​ൽ ഒ​ന്നാം​സ്ഥാ​ന​വും യു​പി വി​ഭാ​ഗം പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ൽ ര​ണ്ടാം​സ്ഥാ​ന​വും മാ​ർ​ത്തോ​മ്മാ സ്കൂ​ളി​നാ​ണ്. ‌