മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​ള്ള​വ​ർ ഒ​ഴി​യാ​ത്ത​തു സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് പ​രാ​തി ‌‌
Sunday, October 20, 2019 10:59 PM IST
കോ​ന്നി: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ഡ​ല​ത്തി​നു പു​റ​മേ നി​ന്നു​ള്ള​വ​ർ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​തോ​ടെ പു​റ​ത്തു​പോ​ക​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് യു​ഡി​എ​ഫ് പ​രാ​തി.
ഇ​ന്ന​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യു​മാ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ജി​ല്ലാ ക​ള​ക്ട​റെ ക​ണ്ടു.കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, ആ​ന്‍റോ ആ​ന്‍റ​ണി എ​പി, ചീ​ഫ് ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റ് ഹ​രി​ദാ​സ് ഇ​ട​ത്തി​ട്ട, കെ​പി​സി​സി സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം വാ​ഴ​യി​ൽ ക​ണ്‍​വീ​ന​ർ എ​സ് സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പോ​ളിം​ഗ് സാ​മ​ഗ്രി വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി ജി​ല്ലാ ക​ള​ക്ട​റോ​ടും, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ടും പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ​ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പി.​ജെ കു​ര്യ​ൻ എ​ന്നി​വ​ർ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ല​ഭി​ച്ച ഉ​റ​പ്പി​ന്മേ​ലാ​ണ് നേ​താ​ക്ക​ൾ മ​ട​ങ്ങി​യ​ത്. മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​നി​ന്ന് വ​ന്ന് താ​മ​സി​ക്കു​ന്ന​വ​ർ മ​ണ്ഡ​ലം വി​ട്ട് പോ​ക​ണ​മെ​ന്ന് പോ​ലീ​സ് മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തു​മെ​ന്നും ടി​ക്കാ​റാം മീ​ണ ഉ​റ​പ്പ് ന​ൽ​കി. വൈ​കു​ന്നേ​ര​ത്തോ​ടെ പോ​ലീ​സ് മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം പു​റ​ത്തു​നി​ന്ന് വ​ന്ന ആ​ളു​ക​ൾ മ​ണ്ഡ​ലം വി​ട്ടു​പോ​ക​ണ​മെ​ന്ന് മൈ​ക്കി​ലൂ​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഇ​പ്പോ​ഴും നാ​ല്പ​തോ​ളം സ്ഥ​ല​ങ്ങ​ളി​ൽ പു​റ​മേ​നി​ന്നു​ള്ള​വ​ർ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു. ഇ​ര​ട്ട​വോ​ട്ട് സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് ന​ൽ​കി​യ പ​രാ​തി വാ​സ്ത​വ​മാ​ണെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ ഇ​ത്ത​രം വോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി പ്ര​ത്യേ​ക പ​ട്ടി​ക ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ത​യാ​റാ​യി​ട്ടു​ണ്ട്. ഇ​നി ക​ള്ള​വോ​ട്ടി​നു ശ്ര​മം ന​ട​ന്നാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബാ​ബു ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.‌