ആ​ശു​പ​ത്രി​യി​ൽ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യ വയോധികയെ മ​ഹാ​ത്മ ജ​ന​സേ​വ​ന​കേ​ന്ദ്രം ഏ​റ്റെ​ടു​ത്തു ‌
Sunday, October 20, 2019 10:59 PM IST
അ​ടൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്ന തേ​പ്പു​പാ​റ സ്വ​ദേ​ശി​നി​യാ​യ സാ​റാ​മ്മ​യെ (60) അ​ടൂ​ർ മ​ഹാ​ത്മ ജ​ന​സേ​വ​ന​കേ​ന്ദ്രം ഏ​റ്റെ​ടു​ത്തു.ക​ഴി​ഞ്ഞ ദി​വ​സം അ​ടൂ​ർ ഗ ​ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ ഈ ​വ​യോ​ധി​ക ആ​ശു​പ​ത്രി വ​രാ​ന്ത​യി​ൽ ഇ​രു​ന്ന് ഒ​രു രാ​വും പ​ക​ലും ക​ഴി​ച്ചു​കൂ​ട്ടി. പി​ന്നീ​ട് ഇ​വ​രെ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ട ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ടൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ആ​ർ​എം​ഒ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സാ​റാ​മ്മ​യെ തു​ട​ർ സം​ര​ക്ഷ​ണ​ത്തി​നാ​യി അ​ടൂ​ർ മ​ഹാ​ത്മ​ജ​ന സേ​വ​ന കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​എ​സ്ഐ ന​ന്ദ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നു​രാ​ഗ് മു​ര​ളീ​ധ​ര​ൻ,വി.​എ​സ്.​ശ​ര​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​യോ​ധി​ക​യെ മ​ഹാ​ത്മ​യി​ൽ എ​ത്തി​ച്ച​ത്. ‌