ഇ​ര​ട്ട​വോ​ട്ടു​ക​ൾ നീ​ക്കം ചെ​യ്തു പ​ട്ടി​ക പു​തു​ക്കി, ക​ള്ള​വോ​ട്ട് ശ്ര​മം ഉ​ണ്ടാ​യാ​ൽ ന​ട​പ​ടി: ക​ള​ക്ട​ർ ‌
Sunday, October 20, 2019 11:01 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ള്ള​വോ​ട്ട് ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​വാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു. വോ​ട്ട് ഇ​ര​ട്ടി​പ്പ് എ​ന്ന് പ​രാ​തി ല​ഭി​ച്ച 10,000 പേ​രു​ടെ ലി​സ്റ്റ് പ​ത്തു ടീ​മു​ക​ൾ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ത്തി ആ​വ​ർ​ത്ത​ന​മു​ള്ള​വ​രു​ടെ ലി​സ്റ്റ് അ​താ​ത് ബൂ​ത്തു​ക​ളി​ൽ പ്ര​ത്യേ​കം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ത​ട​വ് ശി​ക്ഷ ഉ​ൾ​പ്പെ​ടെു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ‌

വോ​ട്ടിം​ഗ് പു​രോ​ഗ​തി അ​റി​യു​ന്ന​തി​നാ​യി
പോ​ൾ മാ​നേ​ജ​ർ ആ​പ് ‌

‌പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സെ​ക്ട​ർ ഓ​ഫീ​സ​ർ​മാ​ർ​ക്കും ത​ങ്ങ​ളു​ടൈ പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ വോ​ട്ടിം​ഗ് പു​രോ​ഗ​ തി ഒ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ പോ​ൾ മാ​നേ​ജ​ർ ആ​പി​ലൂ​ടെ സാ​ധി​ക്കും.
മൊ​ബൈ​ൽ​ഫോ​ണ്‍ സി​ഗ്ന​ൽ പ​രി​ധി​ക്കു പു​റ​ത്തു​ള്ള ഗ​വി, മൂ​ഴി​യാ​ർ, ആ​വ​ണി​പ്പാ​റ തു​ട​ങ്ങി​യ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​വ​ര വി​നി​മ​യ​ത്തി​നു വ​യ​ർ​ലെ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
എ​സ്എം​എ​സ്, ഫോ​ണ്‍ മു​ഖേ​ന പോ​ളിം​ഗ് പു​രോ​ഗ​തി സ​മാ​ന്ത​ര​മാ​യി നി​രി​ക്ഷി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.