പൊ​ന്ത​നാം​കു​ഴിയി​ൽ ജി​യോ​ള​ജി വി​ഭാ​ഗം പ​രി​ശോ​ധി​ക്കും ‌
Monday, October 21, 2019 10:33 PM IST
‌ഇ​ന്ന​ലെ മ​ല​യി​ടി​ച്ചി​ൽ ഉ​ണ്ടാ​യ കോ​ന്നി പൊ​ന്ത​നാം​കു​ഴി കോ​ള​നി​യി​ൽ ജി​യോ​ള​ജി വി​ഭാ​ഗം ടീം ​ഉ​ട​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു. കോ​ള​നി​യി​ല്‍ അ​പ​ക​ട ഭീ​ഷ​ണി നേ​രി​ട്ട 11 കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ച്ച​താ​യും ക​ള​ക്ട​ർ പ​റ​ഞ്ഞു. കോ​ന്നി വി​ശ്വ​ഭാ​ര​തി ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലേ​ക്കാ​ണ് ഇ​വ​രെ താ​മ​സി​പ്പി​ച്ച​ത്. 11 കു​ടും​ബ​ങ്ങ​ളി​ലാ​യി 33 പേ​രെ​യാ​ണ് മാ​റ്റി താ​മ​സി​പ്പി​ച്ച​ത്. കോ​ള​നി​യു​ടെ ഏ​റ്റ​വും മു​ക​ളി​ലാ​യി അ​പ​ക​ട സാ​ധ്യ​ത​യി​ല്‍ വ​ലി​യ പാ​റ​ക്ക​ല്ലു​ക​ള്‍ നി​ല്‍​പ്പു​ണ്ട് .

അ​വ എ​ന്തു ചെ​യ്യ​ണ​മെ​ന്ന് പ​രി​ശോ​ധി​ക്കും. ഭാ​വി​യി​ല്‍ സ്ഥ​ലം ഉ​രു​ള്‍​പൊ​ട്ട​ല്‍ മേ​ഖ​ല​യാ​ണോ​യെ​ന്ന​താ​ണ് ജി​യോ​ള​ജി വി​ഭാ​ഗം പ​രി​ശോ​ധി​ക്കും. സാധ്യത തെ​ളി​ഞ്ഞാ​ല്‍ അ​ത് ഗ​വ​ണ്‍​മെ​ന്‍റി​നെ എ​ത്ര​യും വേ​ഗ​ത്തി​ല​റി​യി​ച്ച് പ്ര​ശ്‌​ന പ​രി​ഹാ​രം കാ​ണു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ‌