പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​റും എ​സ്പി​യും മി​ന്ന​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ‌‌
Monday, October 21, 2019 10:37 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ചി​ല ബൂ​ത്തു​ക​ളി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. ജ​യ​ദേ​വും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

ബൂ​ത്തു​ക​ളി​ലെ​ത്തി​യ ക​ള​ക്ട​റെ ക​ണ്ട പു​തു വോ​ട്ടാ​റ​ന്മാ​ര്‍ ക്യൂ​വി​ല്‍ നി​ന്ന് ഫോ​ട്ടോ എ​ടു​ത്തും കൈ ​വീ​ശി​യും അ​വ​ര്‍ അ​വ​രു​ടെ സ്നേ​ഹ​മ​റി​യി​ച്ചു. മു​തി​ര്‍​ന്ന പൗ​ര​ന്മാ​രെ കൈ ​പി​ടി​ച്ച് ബൂ​ത്തി​ലേ​ക്കെ​ത്തി​ച്ച ക​ള​ക്ട​ര്‍ മു​തി​ര്‍​ന്ന പൗ​ര​ര്‍​ക്കും കു​ട്ടി​ക​ളു​മാ​യി വ​രു​ന്ന അ​മ്മ​മാ​ര്‍​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​വും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റ​ര്‍​മാ​ര്‍​ക്ക് ന​ല്‍​കി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബൂ​ത്തു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ വി​ല​യി​രു​ ത്തി. വ​ക​യാ​ര്‍ ശ്രീ​നാ​രാ​യ​ണ വി​ലാ​സം എ​ല്‍​പി സ്കൂ​ള്‍, ക​ല​ഞ്ഞൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്കന്‍​ഡ​റി സ്കൂ​ള്‍, മാ​ങ്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്കൂ​ള്‍, എ​ലി​യ​റ​യ്ക്ക​ല്‍ അ​മൃ​ത വി​എ​ച്ച്എ​സ് സ്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ള​ക്ട​റും എ​സ്പി​യും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. ‌