തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ച് ക​ണ്‍​ട്രോ​ള്‍ റൂം ‌
Monday, October 21, 2019 10:42 PM IST
‌​കോ​ന്നി: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ദി​വ​സ​ത്തെ നി​യ​ന്ത്ര​ണം ന​ട​ത്തി​യ​ത് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്ന്. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു എ​ലി​യ​റ​യ്ക്ക​ല്‍ അ​മൃ​ത സ്കൂ​ളി​ലെ ക​ണ്‍​ട്രോ​ള്‍ റൂം ​പു​ല​ര്‍​ച്ചെ അ​ഞ്ച് മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്.

കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​ശ്ന​ബാ​ധി​ത, സാ​ധ്യ​ത ബൂ​ത്തു​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ത​ല്‍ 212 ബൂ​ത്തു​ക​ളി​ലേ​യും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍, സെ​ക്ട​റ​ല്‍ ഓ​ഫീ​സ​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​തും ഓ​രോ സെ​ക്ക​ന്‍​ഡി​ലും പോ​ളിം​ഗ് ശ​ത​മാ​നം പു​തു​ക്കി​യ​തും ഇ​വി​ടെ നി​ന്നു ത​ന്നെ. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യായ ജി​ല്ലാ ക​ള​ക്‌ടർ പി.​ബി.​നൂ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ചു മു​ത​ല്‍ വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

കോ​ന്നി എ​ലി​യ​റ​യ്ക്ക​ല്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹെ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ള​ില്‍ ഒ​രു​ക്കി​യ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലാ​ണ് വെ​ബ് കാ​സ്റ്റിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. 17 ബൂ​ത്തു​ക​ളി​ലും അ​വ​സാ​ന​ത്തെ വോ​ട്ടും രേ​ഖ​പ്പെ​ടു​ത്തി സീ​ല്‍​വ​ച്ച​തി​നു ശേ​ഷം മാ​ത്ര​മാ​കും വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​ക്കു​ക. പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളോ​രോ​ന്നി​ലും സെ​റ്റ് ചെ​യ്തി​രി​ക്കു​ന്ന വെ​ബ്ക്യാ​മ​റ​യി​ല്‍ നി​ന്നു​ള്ള ത​ല്‍​സ​മ​യ ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു. ജി​ല്ലാ ഐ​ടി മി​ഷ​നും എ​ന്‍​ഐ​സി​യും അ​ക്ഷ​യ സം​രം​ഭ​ക​രും സം​യു​ക്ത​മാ​യി​ട്ടാ​ണ് വെ​ബ്കാ​സ്റ്റിം​ഗി​ന്‍റെ ചു​മ​ത​ല നി​ര്‍​വ​ഹി​ച്ച​ത്.

വെ​ബ്കാ​സ്റ്റിം​ഗി​ന് ആ​വ​ശ്യ​മാ​യ നെ​റ്റ്വ​ര്‍​ക്ക് ഒ​രു​ക്കി​യ​ത് ബി​എ​സ്എ​ന്‍​എ​ല്‍ ആ​ണ്. വെ​ബ് കാ​സ്റ്റിം​ഗ് കൂ​ടാ​തെ പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​വും ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്നുത​ന്നെ​യാ​ണ് നി​ര്‍​വ​ഹി​ച്ച​ത്. നാ​ഷ​ണ​ല്‍ ഇ​ന്‍​ഫോ​മാ​റ്റി​ക്സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റാണ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​ച്ചി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​നി​രീ​ക്ഷ​ക​ന്‍ എ​ന്‍.​വി പ്ര​സാ​ദ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ​ദേ​വ്, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ എം.​ബി ഗി​രീ​ഷ് എ​ന്നി​വ​രും ക​ണ്‍​ട്രോ​ള്‍ റൂ​മിന്‍റെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി. ‌