ഗാ​ന്ധി സ​ന്ദേ​ശ യാ​ത്ര ന​ട​ത്തി
Tuesday, October 22, 2019 11:05 PM IST
അ​ടൂ​ർ: അ​ടൂ​ർ ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ത്ര​പു​രം ക​സ്തൂ​ർ​ബാ ഗാ​ന്ധി​ഭ​വ​നി​ലേ​ക്ക് ഗാ​ന്ധി സ​ന്ദേ​ശ​റാ​ലി ന​ട​ത്തി.
മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150-ാം ജ​ൻ​മ​വാ​ർ​ഷി​ക​ത്തോ​ടും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ അ​മ്പ​താം ജ​ൻ​മ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ടും അ​നു​ബ​ന്ധി​ച്ചാ​ണ് റാ​ലി ന​ട​ത്തി​യ​ത്.
ഗാ​ന്ധി​ഭ​വ​നി​ൽ കു​ട്ടി​ക​ൾ ശ്ര​മ​ദാ​നം ന​ട​ത്തി.
അ​ന്തേ​വാ​സി​ക​ളോ​ട് സം​വ​ദി​ക്കു​ക​യും അ​വ​രോ​ടൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ചെ​യ്തു.
റാ​ലി സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് പി.​ആ​ർ. ഗി​രീ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ഹ​രി​പ്ര​സാ​ദ് ശ്ര​മ​ദാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗാ​ന്ധി​സ്മൃ​തി സ​മ്മേ​ള​നം സ​ർ​വോ​ദ​യ മ​ണ്ഡ​ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഭേ​ഷ​ജം പ്ര​സ​ന്ന​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ. ​എം. ഷെ​ബീ​ർ, ദീ​പ​ക് എ​ച്ച്, വൈ. ​ഷാ​ജ​ഹാ​ൻ, ജ​യ​കു​മാ​ർ ബി​നോ​യി സ്ക​റി​യ, ജി. ​ബി​ന്ദു, ആ​ശാ കൃ​ഷ്ണ​ൻ, മ​ഞ്ജു ച​ന്ദ്ര​ൻ, അ​ഞ്ജു, കൃ​ഷ്ണേ​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് സ​മാ​ഹ​രി​ച്ച തു​ക ഗാ​ന്ധി​ഭ​വ​ന് കൈ​മാ​റി. ‌