വോ​ട്ടു​ക​ള്‍ സ്ട്രോം​ഗ് റൂ​മി​ല്‍ സു​ര​ക്ഷി​തം; ശ​ക്ത​മാ​യ സു​ര​ക്ഷ
Tuesday, October 22, 2019 11:07 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് എ​ലി​യ​റ​യ്ക്ക​ല്‍ അ​മൃ​ത വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ നാ​ല് സ്ട്രോം​ഗ് റൂ​മു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍​ക്ക് ശ​ക്ത​മാ​യ സു​ര​ക്ഷാ സം​വി​ധാ​നം.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ​ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ ലാ​ണ് സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
സെ​ന്‍​ട്ര​ല്‍ ആം​ഡ് പോ​ലീ​സ് ഫോ​ഴ്സ്, കേ​ര​ള ആം​ഡ് പോ​ലീ​സ് ഫോ​ഴ്സ്, കേ​ര​ളാ പോ​ലീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​നാ​ണ് സു​ര​ക്ഷാ ചു​മ​ത​ല.
സ്ട്രോം​ഗ് റൂം ​ഉ​ള്‍​പ്പെ​ട്ട സു​ര​ക്ഷാ​മേ​ഖ​ല​യി​ല്‍ മൂ​ന്ന് ത​ട്ടു​ക​ളാ​യി ഒ​രു ദി​വ​സം 15 പേ​രെ​യാ​ണ് സ​ര്‍​വ സ​ന്നാ​ഹ​ങ്ങ​ളോ​ടും​കൂ​ടി ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.
മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യാ​ണ് ഇ​വ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
ഇ​ത് കൂ​ടാ​തെ സ്ട്രോം​ഗ് റൂം, ​ഇ​ട​നാ​ഴി, സ്‌​കൂ​ള്‍ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ളും സു​ര​ക്ഷാ വ​ല​യം തീ​ര്‍​ക്കു​ന്നു.
ഇ​ത്ത​ര​ത്തി​ല്‍ അ​തീ​വ സു​ര​ക്ഷ​യി​ലാ​ണ് കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ സ്ട്രോം​ഗ് റൂ​മും വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
മ​ണ്ഡ​ല​ത്തി​ലെ 212 ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വോ​ട്ടിം​ഗ് മെ​ഷി​നു​ക​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മു​ക​ള്‍ 22 ന് ​പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സീ​ല്‍ ചെ​യ്തു സു​ര​ക്ഷാ സേ​ന​യ്ക്ക് കൈ​മാ​റി​യ​ത്.
പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​നി​രീ​ക്ഷ​ക​ന്‍ ഡോ. ​എ​ന്‍. വി ​പ്ര​സാ​ദ്, ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ എം.​ബി ഗി​രീ​ഷാ​ണ് സ്ട്രോം​ഗ് റൂ​മു​ക​ള്‍ സീ​ല്‍ ചെ​യ്ത്.