കോ​ന്നി​യു​ടെ ഇ​ട​ക്കാ​ല വി​ധി ഇ​ന്ന​റി​യാം ‌
Wednesday, October 23, 2019 11:00 PM IST
‌കോ​ന്നി: കോ​ന്നി നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഇ​ട​ക്കാ​ല വി​ധി ഇ​ന്ന​റി​യാം.

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന കോ​ന്നി മ​ണ്ഡ​ല​ത്തി​ന്‍റെ അ​ടു​ത്ത ഒ​ന്ന​ര​വ​ർ​ഷ​ത്തേ​ക്കു​ള്ള എം​എ​ൽ​എ ആ​രെ​ന്ന് ഇ​ന്ന് രാ​വി​ലെ തീ​രു​മാ​നി​ക്കും.

തി​ങ്ക​ളാ​ഴ്ച മ​ണ്ഡ​ല​ത്തി​ൽ പോ​ൾ ചെ​യ്ത 1,38,708 വോ​ട്ടു​ക​ളും ത​പാ​ൽ, സ​ർ​വീ​സ് വോ​ട്ടു​ക​ളും ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് കോ​ന്നി എ​ലി​യ​റ​യ്ക്ക​ൽ അ​മൃ​ത വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ണ്ണി​ത്തു​ട​ങ്ങും. വോ​ട്ടെ​ണ്ണ​ലി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു ക​ഴി​ഞ്ഞു.
ഫ​ല സൂ​ച​ന​ക​ൾ 8.30 ഓ​ടെ വ​ന്നു തു​ട​ങ്ങും.

കെ.​യു. ജ​നീ​ഷ ്കു​മാ​ർ (എ​ൽ​ഡി​എ​ഫ്), പി. ​മോ​ഹ​ൻ​രാ​ജ് (യു​ഡി​എ​ഫ്), കെ. ​സു​രേ​ന്ദ്ര​ൻ (എ​ൻ​ഡി​എ) എ​ന്നി​വ​ർ​ക്കൊ​പ്പം ജോ​മോ​ൻ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ, ശി​വാ​ന​ന്ദ​ൻ എ​ന്നീ ര​ണ്ട് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ ആ​രെ​യും പി​ന്തു​ണ​യ്ക്കാ​ത്ത​വ​ർ​ക്കാ​യി നോ​ട്ട​യും സ​ജ്ജ​മാ​യി​രു​ന്നു. ‌

തു​ട​ക്കം മൈ​ല​പ്ര​യി​ൽ നി​ന്ന് ‌

‌കോ​ന്നി: വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ന്ന​ത് മൈ​ല​പ്ര പ​ഞ്ചാ​യ​ത്തി​ൽ നി​ന്നാ​ണ്. മൈ​ല​പ്ര​യി​ലെ എ​ട്ട് ബൂ​ത്തു​ക​ൾ​ക്കൊ​പ്പം മ​ല​യാ​ല​പ്പു​ഴ​യി​ലെ ആ​റ് ബൂ​ത്തു​ക​ൾ കൂ​ടി എ​ടു​ത്താ​കും ആ​ദ്യ റൗ​ണ്ട് വോ​ട്ടെ​ണ്ണു​ക. മ​ല​യാ​ല​പ്പു​ഴ, ത​ണ്ണി​ത്തോ​ട്, ചി​റ്റാ​ർ, സീ​ത​ത്തോ​ട്, കോ​ന്നി, പ്ര​മാ​ടം, വ​ള്ളി​ക്കോ​ട്, ഏ​നാ​ദി​മം​ഗ​ലം, ക​ല​ഞ്ഞൂ​ർ, അ​രു​വാ​പ്പു​ലം ഈ ​ക്ര​മ​ത്തി​ലാ​യി​രി​ക്കും പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വോ​ട്ടു​ക​ൾ തു​ട​ർ​ന്നു​ള്ള റൗ​ണ്ടു​ക​ളി​ൽ എ​ണ്ണു​ക. 12 ടേ​ബി​ളി​ൽ 15 ബൂ​ത്തു​ക​ൾ വീ​ത​വും ര​ണ്ട് ടേ​ബി​ളി​ൽ 16 ബൂ​ത്തു​ക​ൾ വീ​ത​വും എ​ണ്ണും. 212 ബൂ​ത്തു​ക​ളി​ലെ വോ​ട്ടെ​ണ്ണ​ൽ 14 ടേ​ബി​ളു​ക​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത് ആ​ദ്യ​ത്തെ ര​ണ്ട് ടേ​ബി​ളി​ൽ 16 ബൂ​ത്തു​ക​ൾ വീ​ത​വും പി​ന്നീ​ടു​ള്ള 12 ടേ​ബി​ളി​ൽ 15 ബൂ​ത്തു​ക​ൾ വീ​ത​വു​മാ​ണ് എ​ണ്ണു​ക. ഒ​ന്നു​മു​ത​ൽ 14 വ​രെ​യു​ള്ള ടേ​ബി​ളു​ക​ളി​ൽ ക്ര​മ​മ​നു​സ​രി​ച്ച് 14 ബൂ​ത്തു​ക​ളി​ലെ വോ​ട്ടു​ക​ൾ എ​ണ്ണി​ക്ക​ഴി​ഞ്ഞ് മാ​ത്ര​മേ 15 മു​ത​ൽ 29 വ​രെ​യു​ള്ള​വ എ​ണ്ണു​ക​യു​ള്ളൂ. ഇ​ത്ത​ര​ത്തി​ൽ 212 ബൂ​ത്തു​ക​ളി​ലേ​യും വോ​ട്ടു​ക​ൾ എ​ണ്ണും. എ​ല്ലാ ബൂ​ത്തു​ക​ളി​ലേ​യും വോ​ട്ടു​ക​ൾ എ​ണ്ണി​ക്ക​ഴി​ഞ്ഞ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന അ​ഞ്ച് ബൂ​ത്തു​ക​ളി​ലെ വി​വി പാ​റ്റ് സ്ലി​പ്പു​ക​ൾ എ​ണ്ണും.

മു​ഴു​വ​ൻ ടേ​ബി​ളു​ക​ളു​ടേ​യും നി​രീ​ക്ഷ​ണ ചു​മ​ത​ല വ​ര​ണാ​ധി​കാ​രി​ക്കാ​യി​രി​ക്കും. ഓ​രോ കൗ​ണ്ടി​ങ് ടേ​ബി​ളി​ലും മൈ​ക്രോ ഒ​ബ്സ​ർ​വ​ർ, കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​രാ​ണു​ള്ള​ത്. മൈ​ക്രോ നി​രീ​ക്ഷ​ക​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​റും അ​സി​സ്റ്റ​ന്‍റു​മാ​യി​രി​ക്കും ഓ​രോ മേ​ശ​യി​ലെ​യും വോ​ട്ടു​ക​ൾ എ​ണ്ണു​ക. ‌

യു​ഡി​എ​ഫ് പ്ര​തീ​ക്ഷ 10,000 നു ​ മു​ക​ളി​ൽ, എ​ൽ​ഡി​എ​ഫ് 8000 ‌

പ​ത്ത​നം​തി​ട്ട: ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഇ​ന്ന് ഫ​ലം പു​റ​ത്തു​വ​രു​ന്ന കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി​ക​ളും ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ചേ​ക്കാ​വു​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ അ​ട​ക്കം ക​ണ​ക്കെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ വോ​ട്ടു​നി​ല അ​വ​ലോ​ക​നം ചെ​യ്ത് യു​ഡി​എ​ഫ് 10,000 വോ​ട്ടി​നു മു​ക​ളി​ൽ ഭൂ​രി​പ​ക്ഷം പ്ര​തീ​ക്ഷി​ക്കു​ന്പോ​ൾ എ​ൽ​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ട​ൽ 8000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ്. നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണെ​ങ്കി​ലും ജ​യി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് എ​ൻ​ഡി​എ പ്ര​തീ​ക്ഷ.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച വോ​ട്ടു​നി​ല​യാ​യി​രി​ക്കി​ല്ല ഇ​ത്ത​വ​ണ​യെ​ന്ന് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും പ​റ​യു​ന്നു. രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം മാ​റി​യ​തി​നാ​ൽ ബി​ജെ​പി​ക്ക് അ​ന്നു ല​ഭി​ച്ച വോ​ട്ടു​ക​ളി​ലാ​ണ് ക​ണ്ണ്. ഇ​ത് കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന​വ​ർ വി​ജ​യി​ക്കു​മെ​ന്നാ​ണ് ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ളു​ടെ ക​ണ​ക്ക്. ലോ​ക്സ​ഭ​യി​ൽ കോ​ന്നി​യി​ൽ മു​ന്നി​ലെ​ത്തി​യ യു​ഡി​എ​ഫും ര​ണ്ടാ​മ​തെ​ത്തി​യ എ​ൽ​ഡി​എ​ഫും ത​മ്മി​ൽ 2721 വോ​ട്ടി​ന്‍റെ​യും എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ൽ 440 വോ​ട്ടി​ന്‍റെ​യും വ്യ​ത്യാ​സം മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

മൂ​ന്ന് മു​ന്ന​ണി​ക​ളും ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ളിം​ഗ് ശ​ത​മാ​നം അ​വ​ലോ​ക​നം ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ഭൂ​രി​പ​ക്ഷം സം​ബ​ന്ധി​ച്ച നി​ഗ​മ​ന​ങ്ങ​ളി​ലെ​ത്തി​യി​ട്ടു​ള്ള​ത്. രാ​വി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളാ​രും എ​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ലീ​ഡ് നി​ല പു​റ​ത്തു​വ​ര​ട്ടെ​യെ​ന്നാ​ണ് ഇ​വ​രു​ടെ പ​ക്ഷം. ‌