കൗ​ണ്ടിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ രാ​വി​ലെ ആ​റി​ന് എ​ത്ത​ണം ‌‌
Wednesday, October 23, 2019 11:00 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള അ​വ​സാ​ന​ഘ​ട്ട പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി. ഇ​വ​ർ ഇ​ന്ന് രാ​വി​ലെ ആ​റി​ന് എ​ലി​യ​റ​യ്ക്ക​ൽ അ​മൃ​ത വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.
20 കൗ​ണ്ടിം​ഗ് സു​പ്പ​ർ വൈ​സ​ർ​മാ​ർ, 20 കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റ്, 20 മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് അ​വ​സാ​ന​ഘ​ട്ട പ​രി​ശീ​ല​നം ല​ഭി​ച്ച​ത്. ഇ​വ​ർ​ക്കാ​യു​ള്ള പോ​സ്റ്റിം​ഗ് ഓ​ർ​ഡ​ർ, തി​രി​ച്ച​റി​യ​ൽ​രേ​ഖ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. കൗ​ണ്ടിം​ഗ് ദി​വ​സം 15 വീ​തം കൗ​ണ്ടിം​ഗ് സു​പ്പ​ർ വൈ​സ​ർ, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റ്, മൈ​ക്രോ ഒ​ബ്സ​ർ​വ​ർ എ​ന്നി​വ​രെ​യും മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഞ്ച് വീ​തം റി​സ​ർ​വ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും തെ​ര​ഞ്ഞെ​ടു​ക്കും. ഇ​വ​ർ​ക്കാ​യി അ​വ​സാ​ന​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​നും ഇ​ന്ന് ന​ട​ക്കും. ‌

മ​ദ്യ​നി​രോ​ധ​നം ‌ഏർപ്പെടുത്തി

‌പ​ത്ത​നം​തി​ട്ട: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല പ​രി​ധി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം മ​ദ്യ​ത്തി​ന്‍റെ വി​ല്പ​ന, വി​ത​ര​ണം, സൂ​ക്ഷി​ക്ക​ൽ എ​ന്നി​വ നി​രോ​ധി​ച്ചു. ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് നി​ർ​ദേ​ശം ന​ൽ​കി.