പൊ​ന്ത​നാം​കു​ഴി കോ​ള​നി മു​രു​പ്പ് വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് ജി​യോ​ള​ജി വ​കു​പ്പ് ‌‌
Wednesday, October 23, 2019 11:00 PM IST
കോ​ന്നി: മ​ല​യി​ടി​ച്ചി​ൽ ഉ​ണ്ടാ​യ പൊ​ന്ത​നാം​കു​ഴി കോ​ള​നി​യി​ൽ ജി​യോ​ള​ജി വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ള​നി​യി​ലെ ഉ​യ​ർ​ന്ന ഭാ​ഗ​ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ഉ​ദ്യോ​ഗ​സ്ഥ സം​ലം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ജി​യോ​ള​ജി വി​ഭാ​ഗ​ത്തി​നു പു​റ​മേ റ​വ​ന്യു, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. മ​ല​യി​ടി​ച്ചി​ൽ ഉ​ണ്ടാ​യ ഭാ​ഗം നി​ല​വി​ൽ വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നു വി​ദ​ഗ്ധ സം​ഘം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ഴ ശ​ക്ത​മാ​യി തു​ട​ർ​ന്നാ​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കാം. മ​ല​യു​ടെ വ​ശ​ത്തും അ​ടി​വാ​ര​ത്തു​മാ​യു​ള്ള 28 കു​ടും​ബ​ങ്ങ​ളെ ഇ​ത് അ​പ​ക​ട​പ്പെ​ടു​ത്താം. മ​ല​യി​ടി​ഞ്ഞു വ​രാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. വ​ലി​യ പാ​റ​യു​ടെ മു​ക​ൾ ത​ട്ടി​ലു​ള്ള മ​ണ്ണി​ലാ​ണ് ഇ​രു​പ​തോ​ളം വീ​ടു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ സാ​ധാ​ര​ണ മ​ഴ​ക്കാ​ല​ത്ത്‌ പോ​ലും ശ​ക്ത​മാ​യ മ​ണ്ണൊ​ലി​പ്പും, ക​ല്ലു​ക​ൾ ഇ​ള​കി വ​രു​ന്ന​തും പ​തി​വാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വേ​ന​ൽ​ക്കാ​ല​ത്ത് മാ​ത്ര​മാ​ണ് പ്ര​ദേ​ശം വാ​സ​യോ​ഗ്യ​മാ​യി​ട്ടു​ള്ള​തെ​ന്ന് ഭൗ​മ​ഗ​വേ​ഷ​ക ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി​യ​താ​യി സം​ഘ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.
ഇ​വി​ടെ​യു​ള്ള​വ​രെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​രാ​ണ് തീ​രു​മാ​നം എ​ടു​ക്കേ​ണ്ടെ​തെ​ന്നുംപ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.അ​തേ​സ​മ​യം ജി​യോ​ള​ജി വ​കു​പ്പ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് ര​ണ്ടു ദി​വ​സ​ത്തി​ന​കം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കും.
തു​ട​ർ ന​ട​പ​ടി​ക​ൾ ക​ള​ക്ട​ർ തീ​രു​മാ​നി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​റ​ഞ്ഞു. നി​ല​വി​ൽ ഇ​വി​ടെ നി​ന്നു​ള്ള​വ​രെ കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ലാ​ണ് താ​മ​സ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ളി​ലെ ചി​ല ജീ​വ​ന​ക്കാ​രും പി​ടി​എ ഭാ​ര​വാ​ഹി​ക​ളു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്കം പോ​ലീ​സ് എ​ത്തി പ​രി​ഹ​രി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച വ​രെ​യാ​ണ് നി​ല​വി​ൽ ഇ​വ​രെ സ്കൂ​ളി​ലെ ക്യാ​മ്പി​ൽ താ​മ​സി​പ്പി​ക്കു​ക. ‌