കൊ​ടി​മ​ര ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി ‌
Wednesday, October 23, 2019 11:00 PM IST
അ​ടൂ​ർ: 25, 26, 27 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ 45-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നാ​രം​ഭി​ച്ച കൊ​ടി​മ​ര​ജാ​ഥ​യ്ക്ക് അ​ടൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സ്വീ​ക​ര​ണ സ​മ്മേ​ള​നം കെ​പി​സി​സി സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ​ക്യാ​പ്റ്റ​ൻ ഇ.​കെ.​അ​ലി​മു​ഹ​മ്മ​ദ്, വൈ​സ് ക്യാ​പ്റ്റ​ൻ എ.​എം.​ജാ​ഫ​ർ​ഖാ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി​ൻ ഐ​പ് ജോ​ർ​ജ്, ട്ര​ഷ​റ​ർ ഷി​ബു മ​ണ്ണ​ടി, കോ​ശി മാ​ണി, പി.​എ​സ്.​വി​നോ​ദ്കു​മാ​ർ, ജാ​ഫ​ർ, എ.​അ​ജ​യ്, ജോ​ണ്‍​സ്റ്റീ​ഫ​ൻ, കെ.​ജി.​റോ​യി, അ​ൻ​വ​ർ ഹു​സൈ​ൻ, തു​ള​സീ​രാ​ധ, ബി​ജു​ശാ​മു​വേ​ൽ, യു.​അ​നി​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌