മാ​ർ​ത്തോ​മ്മാ സ്കൂ​ൾ​സ് ടീ​ച്ചേ​ഴ്സ് സ​മ്മേ​ള​നം 26ന് ‌‌
Wednesday, October 23, 2019 11:00 PM IST
പ​ത്ത​നം​തി​ട്ട: മാ​ർ​ത്തോ​മ്മാ സ്കൂ​ൾ​സ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റി​ട്ടേ​യ​ഡ് അ​ധ്യാ​പ​ക​ർ, മു​ൻ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ​മാ​ർ, അ​സോ​സി​യേ​ഷ​ൻ മു​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ സം​ഗ​മം 26നു ​രാ​വി​ലെ 9.30ന് ​പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും.
കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​രു​വി​ള മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും 75 വ​യ​സു പൂ​ർ​ത്തീ​ക​രി​ച്ച അ​ധ്യാ​പ​ക​ർ​ക്കു പൊ​ന്നാ​ട​യും ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്യും.
വി​കാ​രി ജ​ന​റാ​ൾ റ​വ.​സ്ക​റി​യ ഏ​ബ്ര​ഹാം ന​വ​തി സ്തോ​ത്ര പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കും. സ​മ്മേ​ള​ന ന​ട​ത്തി​പ്പി​ലേ​ക്ക് ജോ​ർ​ജ് ഫി​ലി​പ്പ് - ര​ക്ഷാ​ധി​കാ​രി, എം. ​ജോ​സ് പോ​ൾ - ന​വ​തി ക​ണ്‍​വീ​ന​ർ, സി. ​സാം മാ​ത്യു - ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ‌