കെഎൽ​എം അ​തി​രൂ​പ​താ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ്
Wednesday, October 23, 2019 11:01 PM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത തൊ​ഴി​ലാ​ളി പ്ര​സ്ഥാ​ന​മാ​യ കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് (കെഎ​ൽ​എം) ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ഉ​ണ​ർ​വ് 2019' നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് 26ന് ​വൈ​കു​ന്നേ​രം 5.30ന് ​അ​തി​രൂ​പ​താ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ആ​രം​ഭി​ക്കും. അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത ഡ​യ​റ​ക്‌ട​ർ ഫാ.​ജോ​സ് പു​ത്ത​ൻ​ചി​റ ആ​മു​ഖസ​ന്ദേ​ശം ന​ൽ​കും.
കെഎൽ​എം​ സം​സ്ഥാ​ന ഡ​യ​റ​ക്‌ട​ർ ഫാ.​ പ്ര​സാ​ദ് ക​ള​ത്തി​ൽ​പ​റ​ന്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ദീ​പി​ക ബാ​ല​സ​ഖ്യം കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ ക്ലാ​സ് ന​യി​ക്കും. കെഎൽ​എം​ന്‍റെ അ​പ്ത വാ​ക്യ​മാ​യ ഒ​ന്നി​ക്കാം ക​രു​താം വ​ള​രാം എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ട​നാ​പ​ര​മാ​യ ച​ർ​ച്ച​ക​ൾ, വി​വി​ധ പ്ര​മേ​യ​ങ്ങ​ൾ, നി​ർ​ദേശ​ങ്ങ​ൾ, ഗ്രൂ​പ്പ് ച​ർ​ച്ച​ക​ൾ, പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ അം​ഗീ​ക​രി​ക്ക​ൽ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ക്യാ​ന്പി​ൽ ന​ട​ക്കും.
27ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ക്ലാ​സ് ന​യി​ക്കും.
തു​ട​ർ​ന്ന് അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ സ​ന്ദേ​ശം ന​ൽ​കും. അ​തി​രൂ​പ​ത ഡ​യ​റ​ക്‌ട​ർ ഫാ.​ജോ​സ് പു​ത്ത​ൻ​ചി​റ ഒ​രു​വ​ർ​ഷ​ത്തെ ക​ർ​മ പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ൽ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ക്യാ​പ്റ്റ​ൻ കെ.​എ.​ പി​ള്ള വി​ശ​ദീ​ക​രി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ക്യാ​ന്പ് സ​മാ​പി​ക്കും.